റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ആര്‍.ജെ ബാലാജി. കോമഡി താരമായി സിനിമാലോകത്ത് ശ്രദ്ധ നേടിയ ബാലാജി നായകനായും തിളങ്ങി. സംവിധാനരംഗത്തും തന്റെ കയ്യൊപ്പം പതിപ്പിച്ച ആര്‍.ജെ ബാലാജിയുടെ ഏറ്റവും പുതിയ ചിത്രം കറുപ്പ് റിലീസിന് തയാറെടുക്കുകയാണ്.
പ്രദീപ് രംഗനാഥന്‍ നായകനായ ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രീ റിലീസ് ഇവന്റില്‍ ബാലാജി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിഘ്‌നേശ് ശിവന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ ബാലാജിയുടെ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് താന്‍ ചെയ്യേണ്ടിയിരുന്ന മറ്റൊരു ചിത്രമുണ്ടായിരുന്നെന്ന് പറയുകയാണ് ആര്‍.ജെ ബാലാജി.
ആര്‍.ജെ ബാലാജി Photo: Screen grab/ THI Cinemas
പോടാ പോടി മുതല്‍ തനിക്ക് വിഘ്‌നേശിനെ അറിയാമായിരുന്നെന്ന് ബാലാജി പറഞ്ഞു. ആദ്യസിനിമയുടെ പരാജയത്തിന് ശേഷം ഒരുപാട് സമയമെടുത്താണ് വിഘ്‌നേശ് അടുത്ത ചിത്രം ഒരുക്കിയതെന്നും അതിനിടയില്‍ അനിരുദ്ധിനെ നായകനാക്കി ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആ സമയത്ത് അനിരുദ്ധ് സ്വതന്ത്ര ആല്‍ബങ്ങള്‍ ചെയ്യുകയായിരുന്നു. അവന് അഭിനയിക്കാന്‍ കഴിയുമെന്ന് വിഘ്‌നേശിന് വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ‘ആക്കോ’ എന്ന പേരില്‍ അനിയെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തു. അതില്‍ കോമഡി റോള്‍ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. അതിന് രണ്ട് ലക്ഷം രൂപ അഡ്വാന്‍സും ലഭിച്ചു.
അനിരുദ്ധ് Photo: Screen grab/ THI Cinemas
പക്ഷേ, പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ‘ഞാന്‍ അഭിനയിക്കുന്നില്ല’ എന്ന് അനിരുദ്ധ് അറിയിച്ചു. ആ പ്രൊജക്ട് നടക്കാതെ പോയി. എനിക്ക് അഡ്വാന്‍സ് കിട്ടി തൊട്ടടുത്ത ദിവസം തന്നെ അത് ചെലവാക്കി. എന്റെ മകന്റെ ബര്‍ത്ത് ഡേ ആയിരുന്നു ആ സമയം. അതിന് വേണ്ടി അഡ്വാന്‍സ് കിട്ടിയ രണ്ട് ലക്ഷം മുഴുവന്‍ ചെലവാക്കി. അനിരുദ്ധ് അഡ്വാന്‍സ് തിരിച്ചുകൊടുത്തപ്പോള്‍ ഞാന്‍ പേടിച്ചു. പക്ഷേ, എന്റെ അവസ്ഥ മനസിലാക്കിയിട്ട് അവന്‍ ആ രണ്ട് ലക്ഷം കൂടി തിരിച്ചുകൊടുത്തിരുന്നു,’ ആര്‍.ജെ ബാലാജി പറയുന്നു.
സൂര്യയെ നായകനാക്കി ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് റിലീസിന് തയാറെടുക്കുകയാണ്. കഴിഞ്ഞവര്‍ഷം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം പല കാരണങ്ങള്‍ കൊണ്ട് വൈകുകയായിരുന്നു. ഇലക്ഷന് ശേഷം ചിത്രം തിയേറ്ററിലെത്തുമെന്നാണ് സംവിധായകന്‍ അറിയിച്ചത്. വന്‍ ബജറ്റിലൊരുങ്ങിയ കറുപ്പ് മെയ് 14നാണ് റിലീസ്.
Content Highlight: R J Balaji about his friendship with Anirudh
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ