| Monday, 1st August 2016, 8:10 am

നായയുടെ കുരപോലെയാണ് അഞ്ചുനേരത്തെ ബാങ്കുവിളി: മുസ്‌ലിം, ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിച്ച് ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മുസ്‌ലിം, ക്രൈസ്തവ മതവിഭാഗങ്ങളെ അധിക്ഷേപിക്കുന്ന  പ്രസംഗവുമായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ബി.ബാലകൃഷ്ണപിള്ള.

കമുകുംചേരിയില്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം.


Related: പട്ടികുരയ്ക്കുന്നതുപോലെയാണ് ബാങ്കുവെളിയെന്ന് പറയാന്‍ എനിക്ക് ഭ്രാന്തുണ്ടോ; തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് ബാലകൃഷ്ണപ്പിള്ള


തിരുവനന്തപുരത്തായാലും കുരവക്ക് പകരം കേള്‍ക്കുന്നത് പട്ടിയുടെ കുരയാ. ഞാന്‍ തിരുവനന്തപുരത്ത് പോയാല്‍ താമസിക്കുന്നത് പാര്‍ട്ടി ഓഫിസിലാ. അവിടെ മുസ്‌ലിംകള്‍ ഇല്ല. ആ എരിയയില്‍ നായന്മാര് മാത്രമാണ്. ഇപ്പോള്‍ കുറെ ആളുകള്‍ വന്നുകൂടിയിട്ടുണ്ട്. പട്ടികജാതിക്കാര് മാത്രമാ. പക്ഷേ ഇപ്പോള്‍ പട്ടിയുടെ കുരപോലെ തന്നെയാണ് അഞ്ച് നേരവും ഉറങ്ങണ്ടാ…”

“അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിയാ. ഈ ബാങ്ക് വിളിക്കുമ്പോള്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് അവര് നിര്‍ത്തിയും കൊടുക്കണം. എന്നാല്‍, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ബാങ്ക് വിളിക്കുകയും ചെയ്യും. പത്ത് മുസ്‌ലിംകള്‍ ഒരിടത്ത് എത്തിയാല്‍ അവിടെ ഒരു തൈക്കാവ് പണിയും.” അദ്ദേഹം പറയുന്നു

വാളകത്ത് ഒരു ക്രൈസ്തവ ദേവാലയം ഉണ്ടായിരുന്ന ഇടത്ത് ഇപ്പോള്‍ നൂറു കണക്കിന് പള്ളിയാണെന്നും അദ്ദേഹം പറയുന്നു


Don”t Miss:വിവാദ പ്രസംഗം; ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ അന്വേഷണത്തിന് നടപടി


“ആദ്യം വാങ്ങുന്നത് ഒരു മൈക്കാ. സന്ധ്യക്ക് മൂധേവിയും ലക്ഷ്മിയും വീട് സന്ദര്‍ശിക്കും. അതിനുവേണ്ടിയാണ് നെരിപ്പോട് പുകക്കുന്നത്. നായന്മാര് പിന്നെ സന്ദര്‍ശിക്കില്ല. അച്ഛന്മാര് വീട് സന്ദര്‍ശിക്കും, ക്രൈസ്തവരുടെ. മുസ്‌ലിംകളും കേറും. മുസ്‌ലിംകളും ക്രൈസ്തവരും വീടുകളില്‍ കയറും. എന്നാല്‍, ദീപാവലിക്ക് പടക്കം പൊട്ടിച്ചാല്‍ കേസാകും. വാളകത്ത് ഒരു പള്ളിയുണ്ടെങ്കില്‍ തിരുവനന്തപുരത്ത് പള്ളിയെത്ര.

വാളകത്ത് ഒരു ക്രൈസ്തവ ദേവാലയം ഉണ്ടായ സ്ഥലത്ത് ഇപ്പോള്‍ നൂറുകണക്കിന് പള്ളിയാ. ചെങ്ങന്നൂരും തിരുവല്ലയില്‍നിന്നും കൊട്ടാരക്കരയില്‍നിന്നും പത്തനാപുരത്തുനിന്നും ഒരാള്‍ ചെന്നാല്‍ ആദ്യം അവര്‍ പള്ളിയുണ്ടാക്കും.”


Don”t Miss: കാശി വിശ്വനാഥന്റെ നേര്‍ക്ക് പൂവെറിഞ്ഞാല്‍ പോയി വീഴുക പള്ളിയിലാണ്: ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗം


മുസ്‌ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറുക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കൂര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല.വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍” ബാലകൃഷ്ണപ്പിള്ള അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more