| Thursday, 7th November 2013, 4:06 pm

നമ്പി നാരായണനെ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുടുക്കിയത് ആര്‍.ബി ശ്രീകുമാര്‍: ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയത് ഗുജറാത്ത് മുന്‍ ഡി.ജി.പിയായിരുന്ന ആര്‍.ബി ശ്രീകുമാറാണെന്ന് ബി.ജെ.പി.

ഗുജറാത്ത് കലാപമുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരെ നടപടികളെടുത്ത ഐ.ബി ഉദ്യോഗസ്ഥനാണ് മലയാളിയായ ആര്‍.ബി ശ്രീകുമാര്‍.

ചാരക്കേസില്‍ ആര്‍.ബി ശ്രീകുമാറിന്റെ പങ്ക് അന്വേഷിക്കണമെന്നും ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.

നമ്പി നാരായണനെ രാജ്യദ്രോഹിയായി മുദ്ര കുത്താനാണ് ശ്രീകുമാര്‍ ശ്രമിച്ചത്. ശ്രീകുമാറിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

അന്വേഷണം കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറിച്ചതാണോയെന്ന് വ്യക്തമാക്കണം. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രീകുമാര്‍ ശ്രമിച്ചു- ബി.ജെ.പി ആരോപിച്ചു.

രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് എ.കെ ആന്റണി ഉയര്‍ത്തി കൊണ്ട് വന്നതാണ് ചാരക്കേസെന്നും ലേഖി പറഞ്ഞു.

We use cookies to give you the best possible experience. Learn more