| Tuesday, 23rd June 2026, 2:59 pm

എല്ലാവരും സച്ചിനെപോലെ സൗമ്യനായിരിക്കുമോ? യുവ താരത്തെ പിന്തുണച്ച് അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ശ്രീലങ്ക എയ്‌ക്കെതിരായ മത്സരത്തില്‍ ലങ്കന്‍ താരവും വൈഭവും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ യുവ താരത്തെ ഉപദേശിച്ച് നിരവധി മുതിര്‍ന്ന താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍ വൈഭവിനെ ആര്‍ക്കെങ്കിലും വെറുക്കാന്‍ സാധിക്കുമോ എന്നും വൈഭവ് താരങ്ങളോട് സംസാരിക്കുമ്പോള്‍ പക്വത കാണിക്കണമെന്നൊക്കെ ആളുകള്‍ പറഞ്ഞത് കേട്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല എല്ലാവര്‍ക്കും സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ ആവാന്‍ കഴിയുമോ എന്നും സച്ചിന്‍ അങ്ങനെയായിരുന്നതിനാല്‍, എല്ലാവരും അദ്ദേഹം സച്ചിനെപ്പോലെ സൗമ്യനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്നും അശ്വിന്‍ എടുത്തുപറഞ്ഞു.

‘വൈഭവ് സൂര്യവംശിയെ ആര്‍ക്കെങ്കിലും വെറുക്കാന്‍ കഴിയുമോ? പറയൂ, അവര്‍ക്ക് എങ്ങനെ അവനെ വെറുപ്പ് വെറുക്കാന്‍ കഴിയും?

എല്ലാവരും പറയുന്നത് കളിക്കാരോട് സംസാരിക്കുമ്പോള്‍ ഈ കുട്ടി പക്വത കാണിക്കണമായിരുന്നു എന്നാണ്. ഞാന്‍ ഇത് പലതവണ കേട്ടിട്ടുണ്ട്. നമ്മളും ഒരിക്കല്‍ കുട്ടികളായിരുന്നുവെന്ന് നമ്മള്‍ മറക്കുന്നുണ്ടോ? നമ്മുടെ സ്വന്തം കുടുംബങ്ങളില്‍ നമുക്ക് കുട്ടികളുണ്ടെന്ന് നമ്മള്‍ മറക്കുന്നുണ്ടോ?

വൈഭവ് സൂര്യവംശി. Photo: Circle of Cricket/x.com

എന്നാല്‍ ഇവിടെ ആളുകള്‍ അവഗണിക്കുന്ന ഒരു വിപരീത കാര്യമുണ്ട്: എന്നാല്‍ എല്ലാവര്‍ക്കും സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ ആവാന്‍ കഴിയുമോ? സച്ചിന്‍ അങ്ങനെയായിരുന്നതിനാല്‍, എല്ലാവരും അദ്ദേഹം സച്ചിനെപ്പോലെ സൗമ്യനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ പ്രകടനമായിരുന്നു വൈഭവ് പുറത്തെടുത്തത്. വെറും 11 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി താരം ചരിത്രം കുറിച്ചിരുന്നു. കൂടാതെ 29 പന്തില്‍ 94 റണ്‍സ് നേടിയാണ് താരം വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ചാമ്പ്യന്‍മാരായതിന് പിന്നാലെ വൈഭവിനെ പ്രശംസിച്ച് ഒട്ടനവധി താരങ്ങള്‍ മുന്നോട്ട് വന്നിരുന്നു.

നിലവില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം അയര്‍ലാന്‍ഡ് പരമ്പരയ്ക്ക് പോയിരിക്കുകയാണ് യുവ താരം. ജൂണ്‍ 26 ആരംഭിക്കുന്ന ടി-20 പരമ്പരയില്‍ താരം കളിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

Content Highlight: R Ashwin Talking About Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more