| Saturday, 18th April 2026, 4:30 pm

അദ്ദേഹം ചെന്നൈയുടെ ക്യാപ്റ്റനാകും; സൂപ്പര്‍ താരത്തെ പിന്തുണച്ച് ആര്‍.അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. എപ്പോഴാണ് അത് സംഭവിക്കുകയെന്ന് അറിയില്ലെന്നും സഞ്ജു ചെന്നൈയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റനായാല്‍ സഞ്ജു ആരുടെയും പാരമ്പര്യത്തിലേക്ക് കാലെടുത്തു വയ്‌ക്കേണ്ടതില്ലെന്നും നമ്മള്‍ അങ്ങനെ സ്വന്തം ശൈലിയില്‍ മുന്നോട്ട് പോകണമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

‘സഞ്ജു ഒരു ഘട്ടത്തില്‍ സി.എസ്.കെയുടെ ക്യാപ്റ്റനാകുമെന്ന് എനിക്ക് തോന്നുന്നു. എപ്പോള്‍ എന്ന് എനിക്കറിയില്ല, എന്നിരുന്നാലും അത് സംഭവിക്കുന്നത് എനിക്ക് കാണാന്‍ കഴിയും. നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും, സിസ്റ്റത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നു. പക്ഷേ സഞ്ജുവിന്റെ കാര്യത്തില്‍ ഞാന്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കില്ല, കാരണം ഞാന്‍ അദ്ദേഹത്തിന്റെ ഒരു വെല്‍വിഷറാണ്.

സഞ്ജു സാംസണ്‍

അദ്ദേഹം ഒരു സ്ഥാനത്ത് എത്തും. പക്ഷെ നിങ്ങള്‍ ആരുടെയും പാരമ്പര്യത്തിലേക്ക് കാലെടുത്തു വയ്‌ക്കേണ്ടതില്ല. നമ്മള്‍ അങ്ങനെ ജീവിക്കുകയോ അങ്ങനെ കളിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അദ്ദേഹത്തിന് തനതായ ശൈലിയുണ്ട്, അതില്‍ അദ്ദേഹം മുന്നോട്ട് പോകണം. അതില്‍ അദ്ദേഹത്തിന്റെ സ്വന്തം മുദ്ര പതിപ്പിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അശ്വിന്‍ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ദല്‍ഹിയും ബെംഗളൂരുവും ഏറ്റുമുട്ടുമ്പോല്‍ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ബൈദരാബാദുമാണ് കളത്തിലിറങ്ങുന്നത്.

മത്സരത്തില്‍ ചെന്നൈ വിജയപ്രതീക്ഷയിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഫോമിലുള്ളത് ചെന്നൈക്ക് ആശ്വാസമാണ്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 115* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 185 റണ്‍സാണ് സഞ്ജു.

എന്നാല്‍ ബൗളിങ്ങില്‍ ഖലീല്‍ അഹമ്മദിന് പരിക്ക് പറ്റിയത് ടീമിന് തിരിച്ചടിയാണ്. ഹൈദരാബാദിന്റെ വമ്പന്‍ ബാറ്റര്‍മാരെ നേരിടാന്‍ ചെന്നൈ ബൗളിങ് യൂണിറ്റിന് സാധിക്കുമോ എന്നത് കണ്ടറിയണം.

Content Highlight: R Ashwin Talking About Sanju Samson And CSK

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more