| Monday, 23rd March 2026, 10:17 am

ഈ സീസണില്‍ അദ്ദേഹം തന്റെ ടി-20 ബാറ്റിങ് തിരിച്ചുകൊണ്ടുവരും; സൂപ്പര്‍ താരത്തെക്കുറിച്ച് അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് ഇത്തവണത്തെ ഐ.പി.എല്‍ മികച്ച സീസണായിരിക്കുമെന്ന് മുന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. മാനസികമായും ശാരീരികമായും രോഹിത് ഫിറ്റാണെന്നും ഐ.പി.എല്ലില്‍ രോഹിത് ശര്‍മ തന്റെ ടി-20 ബാറ്റിങ് തിരിച്ചുകൊണ്ടുവരുമെന്നും അശ്വിന്‍ പറഞ്ഞു. ഐ.പി.എല്ലില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ രോഹിത് ശര്‍മയ്ക്ക് അത്ര മികച്ചതായിരുന്നില്ലെന്നും എന്നാല്‍ ഇത്തവണ രോഹിത്തിന് മികച്ച പ്രകടനം നടത്താനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വ്യക്തിപരമായി, രോഹിത് ശരിക്കും കളിക്കാന്‍ പോകുന്ന ഒരു സീസണായിരിക്കും ഇതെന്ന് ഞാന്‍ കരുതുന്നു. സീസണ്‍ മുഴുവന്‍ അദ്ദേഹത്തിന് മികച്ച പ്രകടനത്തിന്റെ ആവശ്യമില്ല. അദ്ദേഹത്തിന് ആവശ്യത്തിന് ബ്രേക്കുണ്ട്. മാനസികമായി ശാരീരികമായും അദ്ദേഹം ഫിറ്റാണ്. മാത്രമല്ല ഐ.പി.എല്ലില്‍ രോഹിത് ശര്‍മ തന്റെ ടി-20 ബാറ്റിങ് തിരിച്ചുകൊണ്ടുവരുന്ന ഒരു സീസണാണിതെന്ന് ഞാന്‍ കരുതുന്നു.

ഐ.പി.എല്ലില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ രോഹിത് ശര്‍മയ്ക്ക് അത്ര മികച്ചതായിരുന്നില്ല. പക്ഷേ അത് പുനസ്ഥാപിക്കാന്‍ അദ്ദേഹത്തിന് ഇത് ഒരു മികച്ച അവസരമായിരിക്കും. വ്യക്തിപരമായി, അദ്ദേഹത്തിന് തന്റെ സീസണ്‍ ആസ്വദിക്കാനും മുംബൈ ഇന്ത്യന്‍സിനായി അവിശ്വസനീയമായ ചില കാര്യങ്ങള്‍ ചെയ്യാനും കഴിയുമെന്ന് ഞാന്‍ കരുതുന്നു,’ അശ്വിന്‍ പറഞ്ഞു.മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം രോഹിത് ശര്‍മ

2025ല്‍ രോഹിത് 15 ഇന്നിങ്‌സില്‍ നിന്ന് 418 റണ്‍സാണ് മുംബൈക്ക് വേണ്ടി നേടിയത്. 2024ല്‍ 417 റണ്‍സും 2023ല്‍ 332 റണ്‍സും 2022ല്‍ 268 റണ്‍സുമായിരുന്നു രോഹിത്തിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ സ്‌കോര്‍. തന്റെ ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 272 മത്സരങ്ങളില്‍ നിന്ന് 7046 റണ്‍സാണ് രോഹിത് നേടിയത്. 109* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 29.73 എന്ന ആവറേജും 132.10 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

അതേസമയം ഐ.പി.എല്‍ 2026നുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഈ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. മാര്‍ച്ച് 28 മുതലാണ് 19ാം സീസണിന് തുടക്കമാവുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ് ഈ സീസണിന് തിരശീലയുയരുക. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. ആരാധകരുടെ ഇഷ്ട ടീമായ മുംബൈ ഇന്ത്യന്‍സിന്റെ മത്സരം മാര്‍ച്ച് 29ന് വാംഖഡെയില്‍ വെച്ച് നടക്കും. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയാണ് എതിരാളികള്‍.

Content Highlight: R Ashwin Talking About Rohit Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more