2026ലെ ഐ.പി.എല്‍ മിനി താരലേലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മത്സരിച്ചത് ഡിഫന്റിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. മികച്ച യുവ താരങ്ങളായ കനിഷ്‌ക് ചൗഹാനെയും വിഹാന്‍ മല്‍ഹോത്രയെയും 30 ലക്ഷം രൂപയ്ക്ക് ആര്‍.സി.ബി ടീമിലെത്തിച്ചെന്ന് അശ്വിന്‍ പറഞ്ഞു.
മാത്രമല്ല വെങ്കിടേശ് അയ്യരെ ഏഴ് കോടിക്ക് ടീമിലെത്തിക്കാനും ഫ്രാഞ്ചൈസിക്ക് സാധിച്ചെന്നും കഴിഞ്ഞ ലേലത്തില്‍ അയ്യര്‍ക്കായി ആര്‍.സി.ബി മത്സരിച്ചപ്പോള്‍ കൊല്‍ക്കത്ത താരത്തെ നേടിയെന്നും അശ്വിന്‍ പറഞ്ഞു.
ഡിഫന്റിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു,Photo: RCB/x.com
‘ആര്‍.സി.ബിയെ അഭിനന്ദിക്കാനും പ്രശംസിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. കനിഷ്‌ക് ചൗഹാനെയും വിഹാന്‍ മല്‍ഹോത്രയെയും 30 ലക്ഷം രൂപയ്ക്ക് അവര്‍ ടീമിലെത്തിച്ചു. ഇത് ശരിക്കും നല്ലൊരു സ്‌കൗട്ടിങ്ങാണ്. കഴിഞ്ഞ തവണ വെങ്കിടേഷ് അയ്യരെ ലേലത്തില്‍ സ്വന്തമാക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു.
അന്ന് കെ.കെ.ആര്‍ പിന്മാറിയിരുന്നെങ്കില്‍ ആര്‍.സി.ബിയുടെ ലേലം അവിടെ അവസാനിക്കുമായിരുന്നു. ഇത്തവണ കൊല്‍ക്കത്തയുടെ കയ്യില്‍ ഒരുപാട് പണം ഉണ്ടായിട്ടും ആര്‍.സി.ബിക്ക് അദ്ദേഹത്തെ ഏഴ് കോടിക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ആര്‍.സി.ബി മികച്ച ലേലം നടത്തി,’ അശ്വിന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
വെങ്കിടേഷ് അയ്യര്‍ (7 കോടി), ജേക്കബ് ഡഫി (2 കോടി),മംഗേഷ് യാദവ് (5.2 കോടി), സാത്വിക് ദേസ്വാള്‍ (30 ലക്ഷം), ജോര്‍ഥാന്‍ കോക്സ് (75 ലക്ഷം), കനിഷ്‌ക് ചൗഹാന്‍ (30 ലക്ഷം), വിഹാന്‍ മല്‍ഹോത്ര (30 ലക്ഷം), വിക്കി ഒസ്ത്വാള്‍ (30 ലക്ഷം)
രചത് പാടിദര്‍, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ, സ്വപ്നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷപ്പേര്‍ഡ്, ജേക്കബ് ബഥേല്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, റാസിക് സലാം, അഭിനന്തന്‍ സിങ്, സുയാഷ് ശര്‍മ
Content Highlight: R. Ashwin Talking About RCB