| Tuesday, 28th April 2026, 8:38 pm

ചെന്നൈയില്‍ കളിച്ചിരുന്ന കാലത്ത് ഒരേയൊരു ടീമിനെ മാത്രമേ ഭയപ്പെട്ടിരുന്നുള്ളൂ: ആര്‍. അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച കാലം മുതല്‍ മുംബൈ ഇന്ത്യന്‍സിനെ മാത്രമായിരുന്നു ഭയമെന്ന് മുന്‍ താരം ആര്‍. അശ്വിന്‍. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ് അതിന് കാരണമെന്നും ചെന്നൈയെക്കാള്‍ ഒരു ചുവട് എപ്പോഴും മുന്നിലായിരുന്നു രോഹിത്തിന്റെ തന്ത്രങ്ങളെന്നും അശ്വിന്‍ പറഞ്ഞു.

‘ഞങ്ങള്‍ ചെന്നൈയില്‍ കളിച്ചിരുന്ന കാലത്ത് ഒരേയൊരു ടീമിനെ മാത്രമേ ഭയപ്പെട്ടിരുന്നുള്ളൂ, അത് മുംബൈ ഇന്ത്യന്‍സാണ്. അതിന് ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, രോഹിത് ശര്‍മ. ഞങ്ങളേക്കാള്‍ ഒരു ചുവട് എപ്പോഴും മുന്നിലായിരുന്നു രോഹിത്തിന്റെ തന്ത്രങ്ങള്‍. ചെന്നൈയുടെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നിട്ടും മൂന്ന് തവണ ഫൈനലില്‍ ഞങ്ങളെ തോല്‍പ്പിക്കാന്‍ രോഹിത്തിന് സാധിച്ചു,’ അശ്വിന്‍ പറഞ്ഞു.

രോഹിത് ശര്‍മ

അതേസമയം ഐ.പി.എല്ലില്‍ തങ്ങളുടെ എട്ടാം മത്സരത്തിന് ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഏപ്രില്‍ 29ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

നിലവില്‍ ഏഴ് മത്സരങ്ങള്‍ നിന്ന് രണ്ട് വിജയം മാത്രമാണ് മുംബൈക്കുള്ളത്. നാല് പോയിന്റുള്ള മുന്‍ ചാമ്പ്യന്മാര്‍ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. അതിനാല്‍ ഒരു തോല്‍വി കൂടി ടീമിന് താങ്ങാനാവില്ല. രോഹിത്തില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍സി ഏറ്റുവാങ്ങിയ ശേഷമാണ് മുംബൈക്ക് കണ്ടക ശനി ബാധിച്ചത്. കഴിഞ്ഞ സീസണിലും മുംബൈ മോശം പ്രകടനമാണ് നടത്തിയത്.

അതേസമയം പരിക്ക് കാരണം രോഹിത് ശര്‍മ മുംബൈ ടീമില്‍ നിന്ന് മാറി നില്‍ക്കുകയാണ്. സീസണില്‍ ആദ്യ നാല് മത്സരം മാത്രമാണ് താരം കളിച്ചത്. ഒരു അര്‍ധ സെഞ്ച്വറിയടക്കം ഇതുവരെ 137 റണ്‍സാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം മെയ് രണ്ടിന് ചെന്നൈയും മുംബൈയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം തവണയാണ് ഇരുവരും സീസണില്‍ ഏറ്റുമുട്ടുന്നത്.

Content Highlight: R Ashwin Talking About Mumbai Indians

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more