| Wednesday, 18th November 2026, 11:18 pm

ഇത്രയും ശക്തമായ മനോഭാവമുള്ള താരത്തെ അധികം കണ്ടിട്ടില്ല; തുറന്ന് പറഞ്ഞ് ആര്‍. അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ഇതിഹാസം എം.എസ്. ധോണിയെ പുകള്‍ത്തി ആര്‍. അശ്വിന്‍. ഐ.പി.എല്ലില്‍ നിന്ന് വിരമിച്ചതിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മെന്ററായി സ്ഥാനമേറ്റ ധോണി ഫ്രാഞ്ചൈസിയുമായി വലിയ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് അശ്വിന്‍ പറഞ്ഞു.

ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേതാവാണ് ധോണിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടീമിന് വേണ്ടി ഇനിയും സംഭാവനകള്‍ ചെയ്യണമെന്ന ശക്തമായ മനോഭാവമുള്ള താരങ്ങളെ അധികം കണ്ടിട്ടില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

‘ധോണിയും ചെന്നൈ സൂപ്പര്‍ കിങ്സും ഒരിക്കലും വേര്‍പിരിയാത്ത സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ്. വര്‍ഷങ്ങളോളം അദ്ദേഹം ടീമിനെ നയിച്ചു. അത് ഇവിടെ സാധ്യമായ കാര്യവുമായിരുന്നു. വിരാട് കോഹ്‌ലിയും ഏറെക്കാലം ആര്‍.സി.ബിയെ നയിച്ചെങ്കിലും കിരീടം നേടാനാകാതെ വന്നപ്പോള്‍ അവര്‍ ക്യാപ്റ്റനെ മാറ്റി. അതിലൂടെ ടീമിന്റെ പ്രൊഫഷണല്‍ സമീപനം കാണാനായി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ ധോണിയും അശ്വിനും ഒരുമിച്ചുള്ള ചിത്രം

2023ല്‍ ധോണി വിരമിച്ചിരുന്നെങ്കില്‍ അതൊരു മനോഹരമായ അവസാനമായേനെ. എന്നാല്‍ ഇനിയും ടീമിനായി സംഭാവന നല്‍കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ അദ്ദേഹം മനസുകൊണ്ട് പോരാടിക്കൊണ്ടിരുന്നു. ഇത്രയും ശക്തമായ മനോഭാവമുള്ള താരത്തെ അധികം കണ്ടിട്ടില്ല,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ആരാധകരെ ഏറെ നിരാശപ്പെടുത്തിയാണ് ഐ.പി.എല്ലില്‍ നിന്ന് ഇതിഹാസം എം.എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണി ഇനി ചെന്നൈയുടെ മെന്ററായി പ്രവര്‍ത്തിക്കുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

2008 മുതല്‍ ചെന്നൈയ്ക്കൊപ്പമുണ്ടായിരുന്ന താരമാണ് ധോണി. ടീമിന് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു. ഐ.പി.എല്‍ കരിയറില്‍ 278 മത്സരങ്ങളില്‍ നിന്ന് 5439 റണ്‍സാണ് ധോണി നേടിയത്.

Content Highlight: R Ashwin Talking About MS Dhoni

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more