ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. അഭിഷേക് ശര്‍മ-വൈഭവ് സൂര്യവംശി എന്നിവരെ ഓപ്പണര്‍മാരായി ഇറക്കുകയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഓപ്പണിങ് പൊസിഷനില്‍ നിന്ന് വണ്‍ഡൗണായി ഇറക്കിയും ഇന്ത്യ ഇലവനില്‍ മാറ്റം വരുത്തിയിരുന്നു. തുടര്‍ന്ന് അഭിഷേകിന്റെയും വൈഭവിന്റെയും വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ ഇന്ത്യ അതിവേഗം വിജയം സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഓപ്പണിങ് പൊസിഷന്റെ കാര്യത്തില്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെയായിരിക്കും ഓപ്പണര്‍മാര്‍ എന്നും അദ്ദേഹം പറഞ്ഞു. ഇഷാന് ടീമില്‍ തിരിച്ചെത്തുന്നതുവരെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ താരം സഞ്ജുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും
‘അനാവശ്യമായി നാം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. പ്ലെയിങ് ഇലവനില്‍ വൈഭവ് സൂര്യവംശിക്കല്ല പ്രഥമ പരിഗണന. സഞ്ജുവും അഭിഷേകും തന്നെയായിരിക്കും ഓപ്പണര്‍മാര്‍.
എന്നാല്‍ ഈ മത്സരത്തില്‍ അവര്‍ സ്വീകരിച്ച തീരുമാനത്തെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഓരോ മത്സരത്തിനും ലഭ്യമായ പ്ലേയിങ് ഇലവനെ അടിസ്ഥാനമാക്കി അനുയോജ്യമായ ബാറ്റിങ് ഓര്‍ഡര്‍ തെരഞ്ഞെടുക്കണം.
ഇഷാന് ടീമില്‍ തിരിച്ചെത്തുന്നതുവരെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ താരം സഞ്ജു സാംസണാണ്. ആ സ്ഥാനത്ത് കളിച്ചതിന്റെ അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. ഇഷാന് തിരിച്ചെത്തുന്നതുവരെ ഇതാണ് ശരിയായ തീരുമാനം,’ അശ്വിന് തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തി’ല്‍ പറഞ്ഞു.
സഞ്ജു
ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം 13.2 ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ 3-0ന് പരമ്പര വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ അതിവേഗം വിജയം സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്. 38 പന്തില്‍ 11 സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്.
19 പന്തില്‍ നിന്ന് നാല് സികസും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
വണ്‍ ഡൗണില്‍ ഇറങ്ങിയ സഞ്ജു 13 പന്തില്‍ 18 റണ്‍സ് നേടിയാണ് മടങ്ങിയത്. രണ്ട് ഫോറാണ് താരം നേടിയത്.
Content Highlight: R. Ashwin Talking About Indian Opening Position And Sanju Samson