ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ഫ്രാഞ്ചൈസി തെരഞ്ഞടുത്തിരുന്നു. പരിശീലക സ്ഥാനത്തേക്ക് മറ്റ് മുന്‍ താരങ്ങളേയും ചെന്നൈ സമീപിച്ചിരുന്നു എന്ന് പറയുകയാണ് മുന്‍ താരം ആര്‍. അശ്വിന്‍.
ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റയും ഒരു ഘട്ടത്തില്‍ ചെന്നൈയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഗുജറാത്ത് വിട്ടുപോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു.
ആശിഷ് നെഹ്‌റ -Photo: Cricinfo
‘നിരവധി പരിശീലകരുമായി സംഭാഷണങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് തെറ്റുപറ്റിയില്ലെങ്കില്‍, നെഹ്‌റയും ഒരു ഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്നു, പക്ഷേ അദ്ദേഹം ഗുജറാത്ത് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. രണ്ട് ഇന്ത്യന്‍ ഇതിഹാസങ്ങളെയും കുറച്ച് വിദേശ സ്ഥാനാര്‍ത്ഥികളെയും ബന്ധപ്പെട്ടിരുന്നു, പക്ഷേ കാര്യങ്ങള്‍ ശരിയായില്ല. കാരണങ്ങള്‍ വ്യത്യസ്തമായിരുന്നു. ചിലര്‍ ഒരു വര്‍ഷത്തെ കരാര്‍ ഏറ്റെടുക്കാന്‍ ആഗ്രഹിച്ചില്ല,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ചെന്നൈ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്‌സിലൂടെയാണ് സഹീര്‍ ഖാനെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തത്. 18 വര്‍ഷത്തെ പരിശീലനത്തിനൊടുവില്‍ ഓസീസ് ഇതിഹാസം സ്റ്റീഫന്‍ ഫ്ളെമ്മിങ് ചെന്നൈയുടെ പരിശീലകസ്ഥാനം രജിവെച്ചതോടെയാണ് ഫ്രാഞ്ചൈസി സഹീര്‍ ഖാനെ തെരഞ്ഞെടുത്തത്.
കളിക്കളത്തില്‍ നിന്ന് വിരമിച്ചശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ മാനേജ്മെന്റ്, മെന്ററിങ് മേഖലകളിലും സഹീര്‍ സജീവമായി. 2018 മുതല്‍ 2022 വരെ മുംബൈ ഇന്ത്യന്‍സില്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും പിന്നീട് ഹെഡ് ഓഫ് ഗ്ലോബല്‍ ഡെവലപ്മെന്റായും പ്രവര്‍ത്തിച്ചു. 2025ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് അദ്ദേഹത്തെ മെന്ററായി നിയമിച്ചിരുന്നു.