ദല്‍ഹി ക്യാപിറ്റല്‍സിന്റെ ലോവര്‍ ഓര്‍ഡറാണ് ടൂര്‍ണമെന്റില്‍ ഏറ്റവും ദുര്‍ബലമെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ദല്‍ഹി നിരവധി തെറ്റുകള്‍ വരുത്തിയെന്നും കുല്‍ദീപ് യാദവിനെയും അക്വിബ് നബിയുടെ കോട്ട പൂര്‍ത്തിയാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ടി. നടരാജന്‍ സഞ്ജുവിനെതിരെ ഷോട്ട് ബോളുകള്‍ എറിഞ്ഞത് വലിയ തെറ്റാണെന്നും കെ.എല്‍ രാഹുലും പാതും നിസങ്കയും ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത രീതിയില്‍ കളിച്ചിരുന്നെങ്കില്‍ ടീമിന് എളുപ്പത്തില്‍ ജയിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
ആർ. അശ്വിൻ..Photo: Hello Cricket/x.com
‘സി.എസ്.കെക്കെതിരെ എത്ര തെറ്റുകളാണ് ദല്‍ഹി ക്യാപിറ്റല്‍സ് വരുത്തിയത്. അവര്‍ കുല്‍ദീപിന്റെ (യാദവ്) കോട്ട പൂര്‍ത്തിയാക്കിയില്ല. നടരാജന്‍ 50 റണ്‍സാണ് വഴങ്ങിയത്. അവന്‍ സഞ്ജുവിനെതിരെ പിച്ച് കുത്തിച്ച് സ്ലോ ബോള്‍ എറിഞ്ഞു.
കളിക്കാന്‍ സമയം ലഭിക്കുന്ന തരത്തിലുള്ള ഷോര്‍ട്ട് ബോളുകള്‍ സഞ്ജുവിനെതിരെ എറിയരുത്. നടരാജന്‍ തന്റെ സ്‌പെല്‍ തീരുന്നത് വരെ യോക്കറുകള്‍ പരീക്ഷിച്ചില്ല.
ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും ദുര്‍ബലമായ ലോവര്‍ ഓഡറാണുള്ളത് എന്നതാണ് ദല്‍ഹിയുടെ മറ്റൊരു പ്രശ്‌നം. അക്വിബ് നബിയും കുല്‍ദീപ് യാദവും വെറും രണ്ട് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. അവരുടെ സ്‌പെല്‍ പൂര്‍ത്തിയാക്കാത്തത് വലിയ വീഴ്ചയാണ്. കെ.എല്‍ രാഹുലും പാതും നിസങ്കയും ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത രീതിയില്‍ നോക്കുമ്പോള്‍ ടീമിന് എളുപ്പത്തില്‍ ജയിക്കാമായിരുന്നു,’ അശ്വിന്‍ പറഞ്ഞു.
ദൽഹി ക്യാപിറ്റൽസ് താരങ്ങൾ. Photo: iplt20.com
ചെന്നൈക്കെതിരെ ദല്‍ഹി കഴിഞ്ഞ ദിവസം 23 റണ്‍സിനായിരുന്നു തോല്‍വി വഴങ്ങിയത്. മികച്ച തുടക്കം ലഭിച്ചതിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായാണ് ടീം പരാജയപ്പെട്ടത്. ആദ്യ അഞ്ച് ഓവറില്‍ ടീം 61 റണ്‍സ് അടിച്ചെടുത്തിരുന്നു.
പിന്നാലെ ദല്‍ഹിക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. അതോടെ സ്‌കോറിന് വേഗത കുറഞ്ഞു. ആറാമനായി ഇറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് പൊരുതിയെങ്കിലും ടീം തോല്‍വി വഴങ്ങുകയായിരുന്നു.
Content Highlight: R. Ashwin says that Delhi Capitals’s lower order is the weakest in IPL 2026