| Wednesday, 24th April 2013, 3:23 pm

നോക്കിയ ആശ പുതിയ ക്യുവര്‍ട്ടി മൊബൈല്‍ അവതരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആശ ശ്രേണിയില്‍ നിന്നും നോക്കിയ പുതിയ ക്യൂവര്‍ട്ടി ഫോണ്‍ അവതരിപ്പിച്ചു. നോക്കിയ ആശ 210 ആണ് കമ്പനി അവതരിപ്പിച്ചത്. ഡബിള്‍ സിം ഓപ്ഷണിനും സിംഗിള്‍ സിങ് ഓപ്ഷനിലും ഫോണ്‍ ലഭ്യമാണ്. കുറഞ്ഞവിലയില്‍ ആകര്‍ഷകമായ നിറങ്ങളിലാണ് ആശ 210 ഒരുക്കിയത്.

സിംഗിള്‍ സിമ്മില്‍ 46 ദിവസവും ഡ്യുവല്‍ സിമ്മില്‍ 24 ദിവസവുമാണ് ബാറ്ററി സ്റ്റാന്‍ഡ്‌ബൈ ലൈഫ്. []

സാധാരണക്കാരുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന വിലയായിരിക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടനുസരിച്ച് 72 ഡോളറിന് വിപണിയില്‍ ലഭ്യമായേക്കും.

320*240 റെസലൂഷനുള്ള 2.4 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ആശ 210ല്‍ ഉള്ളത്. വേഗത്തില്‍ മെസേജ് അയക്കാന്‍ സഹായിക്കുന്ന നാലു നിരകളുള്ള ഫുള്‍ ക്യൂവര്‍ട്ടി കീബോര്‍ഡുമായാണ് ആശ 210 എത്തുന്നത്.

“വാട്‌സ് ആപ്പിനുള്ള” പ്രത്യേകബട്ടണുമായി എത്തുന്ന ലോകത്തില്‍ ആദ്യമൊബൈലാണ് ആശ 210 എന്ന് നോക്കിയ അവകാശപ്പെട്ടു.  ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ വാട്‌സ് ആപ്പ് സൗകര്യം ആശ 210ല്‍ സൗജന്യമായിരിക്കുമെന്നും നോക്കിയ വ്യക്തമാക്കി.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാതെ സിം മാറുന്നതിനുള്ള ഈസി സ്വാപ്പ് ടെക്‌നോളജി, നോക്കിയ നിയര്‍ബൈ അപ്പ്, വൈഫെ ഓണ്‍,ഓഫ് കണ്‍ട്രോള്‍ ബട്ടണ്‍. ഫോട്ടോകള്‍ എഡിറ്റ് ചെയ്തു ഷെയര്‍ചെയ്യുന്നതിനുള്ള അപ്പ് തുടങ്ങിയവയും ആശ 210 ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍, ഇമെയില്‍ സേവനമായ ജിമെയില്‍ തുടങ്ങിയവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.

കീപാര്‍ഡ് ലോക്കാണെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന 2 എംപി സ്മാര്‍ട്ട് ക്യാമറയില്‍ സെല്‍ഫ് പോര്‍ട്രെയിറ്റുകള്‍ ഭംഗിയായി എടുക്കുന്നതിനുള്ള വോയ്‌സ് ഗൈഡന്‍സ് സപ്പോര്‍ട്ടും ഉള്‍പെടുത്തിയിടുണ്ട്.

ഡാറ്റ ഉപയോഗം 90 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്ന നോക്കിയ എക്‌സ്‌പ്രെസ് ബ്രൗസറും ആശ 210ന്റെ പ്രത്യേകതയാണ്. രിക്കുന്നതായി നോക്കിയ അറിയിച്ചു.

We use cookies to give you the best possible experience. Learn more