ബാര്‍കോഴ കേസില്‍ സി.പി.ഐ വീണ്ടും കോടതിയെ സമീപിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. 2012 ഏപ്രില്‍ ഒന്‍പതിനാണ് അദ്ദേഹം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പതിനഞ്ചാം വയസിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. 1965ല്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ നടന്ന ബാങ്ക് ദേശസാല്‍ക്കരണ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
1982 മുതല്‍ 1986 വരെ സി.പി.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചട്ടുണ്ട്. 1989ലെ ആദ്യ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലായിരുന്നു പാര്‍ലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം.
പി.കെ. വാസുദേവന്‍നായരുടെ മരണത്തെത്തുടര്‍ന്ന് 2005 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പതിനാലാം ലോക്‌സഭാംഗമായി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. പി.കെ. വാസുദേവന്‍നായരും വെളിയം ഭാര്‍ഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോള്‍ പന്ന്യന്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.