| Saturday, 6th December 2025, 4:41 pm

ഡിവില്ലിയേഴ്‌സിനെ വീഴ്ത്തി ജയസൂര്യയുടെ സിംഹാസനത്തില്‍ ഡി കോക്ക്; സെഞ്ച്വറിയില്‍ പിറന്നത് കിടുക്കാച്ചി റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിനം വിശാഖപ്പട്ടണത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പ്രോട്ടിയാസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ 36 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്.

നിലവില്‍ പ്രോട്ടിയാസിനായി ഡെവാള്‍ഡ് ബ്രെവിസ് 24 റണ്‍സും മാര്‍ക്കോ യാന്‍സന്‍ 12 റണ്‍സുമായി ക്രീസിലുണ്ട്. എന്നാല്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ്. 89 പന്തില്‍ നിന്ന് ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 106 റണ്‍സ് നേടിയാണ് താരം പുറത്തായത്. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ പുറത്താക്കിയത്.

മാത്രമല്ല ടീമിന് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റില്‍ 23ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഡി കോക്കിന് സാധിച്ചിരിക്കുകയാണ്.

ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഡി കോക്ക് നേടിയത്. ഈ നേട്ടത്തില്‍ ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയ്‌ക്കൊപ്പമെത്താനും കോക്കിന് സാധിച്ചു. മാത്രമല്ല ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സിനെ മറി കടന്നാണ് ഡി കോക്ക് ഈ നേട്ടത്തിലെത്തിയത്.

ഇന്ത്യയ്‌ക്കെതിരെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം, എണ്ണം

ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – 7

സനത് ജയസൂര്യ (ശ്രീലങ്ക) – 7

എ.ബി. ഡി വില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 6

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 6

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്ക്ക്വാദ്, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ

സൗത്ത് ആഫ്രിക്കന്‍ പ്ലെയിങ് ഇലവന്‍

എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്(വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കില്‍ട്ടണ്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യൂ ബ്രീറ്റ്‌സ്‌കി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്മന്‍

Content Highlight: Quinton De Kock In Great Record Achievement Against India

We use cookies to give you the best possible experience. Learn more