സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിനം വിശാഖപട്ടണത്തില്‍ നടക്കുകയാണ്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ ഇന്ത്യ പ്രോട്ടിയാസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 270 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ് പ്രോട്ടിയാസ്.
ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ്. 89 പന്തില്‍ നിന്ന് ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 106 റണ്‍സ് നേടിയാണ് താരം പുറത്തായത്. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ പുറത്താക്കിയത്.
ഇതോടെ ഏകദിന ക്രിക്കറ്റില്‍ 23ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഡി കോക്കിന് സാധിച്ചിരിക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാകാനാണ് ഡി കോക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയ്‌ക്കൊപ്പമെത്താനും താരത്തിന് കഴിഞ്ഞു.
ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – 23 (160)
കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 23 (340)
Quinton De Kock, Photo: Proteas/x.com
ഷായി ഹോപ്പ് (വെസ്റ്റ് ഇന്‍ഡീസ്) – 19 (141
ഡി കോക്കിന് പുറമെ ടീമിന് വേണ്ടി 67 പന്തില്‍ 48 റണ്‍സ് നേടി ക്യാപ്റ്റന്‍ തെംബ ബാവുമ മിന്നും പ്രകടനം കാഴ്ചവെച്ചു. ഡെവാള്‍ഡ് ബ്രെവിസ് 29 റണ്‍സ് നേടിയപ്പോള്‍ കേശവ് മഹാരാജ് 20* റണ്‍സുമായി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയുമാണ്. ഇരുവരും നാല് വിക്കറ്റാണ് വിഴ്ത്തിയത്. അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും നേടി.
രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്ക്ക്വാദ്, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ
എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കില്‍ട്ടണ്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യൂ ബ്രീറ്റ്‌സ്‌കി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്മന്‍
Content Highlight: Quinton De Kock In Great Record Achievement