2026 ടി – 20 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. നിലവില്‍ ബാറ്റ് ചെയ്യുന്ന പ്രോട്ടിയാസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 34 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും റണ്‍സൊന്നും നേടാതെ ട്രിസ്റ്റാന്‍ സ്റ്റബ്സുമാണ് ക്രീസിലുളളത്.
ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കില്‍ട്ടന്‍, ഡേവിഡ് മില്ലര്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. മാര്‍ക്രം 20 പന്തില്‍ 18 റണ്‍സുമായും റിക്കില്‍ട്ടന്‍ ഒരു പന്തില്‍ ഒരു റണ്‍സൊന്നും നേടാതെയും മടങ്ങി. മില്ലര്‍ ആറ് പന്തില്‍ ആറ് റണ്‍സുമായും തിരികെ നടന്നു. രചിന്‍ രവീന്ദ്രക്കും കോള്‍ മക്കോഞ്ചിക്കുമാണ് ഈ വിക്കറ്റുകള്‍.
8 പന്തില്‍ 10 റണ്‍സെടുത്ത ഡി കോക്കാണ് ആദ്യം മടങ്ങിയത്. മക്കോഞ്ചിയുടെ പന്തില്‍ ലോക്കി ഫെര്‍ഗുസണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. ഈ മോശം പ്രകടനത്തിന് പിന്നാലെ താരം ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ തലപ്പത്തെത്തുകയും ചെയ്തു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റവും കുറഞ്ഞ ടി – 20 ബാറ്റിങ് ആവറേജുള്ള ഓപ്പണര്‍മാരുടെ ലിസ്റ്റിലാണ് ഡി കോക്ക് ഒന്നാമത്തെത്തിയത്. പത്ത് മത്സരങ്ങളില്‍ ഈ വേദിയില്‍ 9.50 ആണ് താരത്തിന്റെ ടി – 20 ബാറ്റിങ് ആവറേജ്. ഈ ലിസ്റ്റില്‍ പത്തില്‍ താഴെ ശരാശരിയുള്ള ഏക താരവും പ്രോട്ടിയാസ് ബാറ്റര്‍ തന്നെയാണ്.
ക്വിന്റണ്‍ ഡി കോക്ക്. Photo: Shebas/x.com
മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയെ പിന്തള്ളിയാണ് ഡി കോക്ക് മുന്നിലെത്തിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 12 മത്സരങ്ങളില്‍ നിന്ന് താരത്തിന് 14.16 ആണ് ശരാശരി.
(താരം – ടീം – മത്സരം – ആവറേജ് എന്നീ ക്രമത്തില്‍)
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 10 – 9.50
അജിന്‍ക്യ രഹാനെ – ഇന്ത്യ – 12 – 14.16
സുനില്‍ നരെയ്ന്‍ – വെസ്റ്റ് ഇന്‍ഡീസ് – 33 – 20.56
വൃദ്ധിമാന്‍ സാഹ – ഇന്ത്യ – 11 – 26.00
ഇഷാന്‍ കിഷന്‍ – ഇന്ത്യ – 14 – 26.07
Content Highlight: Quinton De Cock tops the list of lowest T20 batting average by Openers at Eden Gardens Kolkata