| Friday, 7th February 2025, 8:57 pm

ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശം; 'ഒരു ജാതി ജാതകം' സിനിമക്കെതിരെ കോടതി നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഒരു ജാതി ജാതകം സിനിമക്കെതിരായ പരാതി ഫയല്‍ സ്വീകരിച്ച്  ഹൈക്കോടതി. സിനിമയിലെ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. തിങ്കളാഴ്ച സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് കോടതി നോട്ടീസ് അയക്കും.

ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് സിനിമയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.


അഭിഭാഷകരായ പത്മ ലക്ഷ്മി, മീനാക്ഷി കെ.ബി. ഇര്‍ഫാന്‍ എന്നിവരാണ് പരാതിക്കാരനായി കോടതിയില്‍ ഹാജരായത്.

സിനിമകളിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ക്വീര്‍ അധിക്ഷേപങ്ങളും ഒഴിവാക്കണമെന്നും ഇതിനായി ഒരു മാര്‍ഗനിര്‍ദേശം മുന്നോട്ടുവെക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം വിഷയങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും പരാതി സിനിമ മേഖലയ്ക്കും പ്രവര്‍ത്തകര്‍ക്കും എതിരല്ലെന്നും വാദിഭാഗം വ്യക്തമാക്കി.

സിനിമയിലെ ചില വാക്പ്രയോഗങ്ങളും സംഭാഷണങ്ങളും എല്‍.ജി.ബി.ടി.ക്യൂ സമുദായത്തെ അപകീത്തിപ്പെടുത്തുന്നതാണെന്നും ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ക്ക് എതിരാണെന്നും പരാതിയില്‍ പറയുന്നു.

Content Highlight: queer-misogynist reference; Court action against ‘Oru Jaathi Jathakam’ movie

We use cookies to give you the best possible experience. Learn more