| Friday, 8th September 2017, 6:38 pm

കങ്കണയുടെ ക്വീന്‍ മലയാളത്തിലേക്ക്; നായികയാവുന്നത് മലയാളത്തിന്റെ പ്രിയ നായിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കങ്കണ റാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച് ക്വീന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. “ഒരു വടക്കന്‍ സെല്‍ഫി” നായിക മഞ്ജിമാ മോഹനാണ് ചിത്രത്തിന്റെ മലയാളം റീമേയ്ക്കില്‍ നായിക. നേരത്തെ അമലാ പോളായിരിക്കും നായികയാവുകയെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

2014ല്‍ പുറത്തിറങ്ങിയ ക്വീനിന് നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിരുന്നു ചിത്രത്തിന് ലഭിച്ച സ്വീകാര്യതയാണ് സിനിമ തെന്നിന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്.


Also read ഇനി ഒരു അനിത ഉണ്ടാവരുത്;അനിതയുടെ മരണത്തില്‍ പ്രതികരണവുമായി തമിഴ് നടന്‍ സൂര്യ


മലയാളത്തിലും – തെലുങ്കിലും നീലകാന്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജിമാ മോഹന് പുറമേ തമിഴില്‍ കാജല്‍ അഗര്‍വാളും തെലുങ്കില്‍ തമന്നയും കങ്കണയുടെ റോളിലെത്തും

Latest Stories

We use cookies to give you the best possible experience. Learn more