ടെഹ്‌റാന്‍: യു.എസ് – ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഖത്തര്‍ മധ്യസ്ഥര്‍ ടെഹ്റാനിലെത്തി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയത്.
പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കുമായി വെള്ളിയാഴ്ച രാവിലെ ടെഹ്‌റാനിലെത്തിയതായി ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ഇറാനും യു.എസും തമ്മിലെ നിലച്ചുപോയ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കിടയിലാണ് ഖത്തരം സംഘം ടെഹ്‌റാനിലെത്തുന്നത്.
പ്രതിനിധി സംഘം ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇത്തരത്തില്‍ ചര്‍ച്ചകളുണ്ടാവും.
നിലച്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായി, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇറാനിയന്‍ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായിക്ക് കത്തെഴുതിയതായി ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നയതന്ത്ര നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്.
ജെ.ഡി. വാന്‍സിന്റെ കത്ത് ഇറാന്‍ അനുകൂലമായി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വാന്‍സിന്റെ കത്ത് ലഭിച്ചെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന്, ഇറാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച ‘ഫാര്‍സ് ന്യൂസ് ഏജന്‍സിയോട്’ പറഞ്ഞിരുന്നു.
വാന്‍സിന്റെ കത്ത് ഇറാന് നല്‍കിയെങ്കിലും ഇതിന് വിരുദ്ധമായ സൂചനകളും യു.എസിന്റെ ഭാഗത്ത് നിന്ന് വരുന്നുണ്ട്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കാന്‍ ഗള്‍ഫ് സഖ്യരാജ്യങ്ങളോട് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി ‘ദി വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Qatari mediators return to Tehran in renewed push for US-Iran deal