| Saturday, 2nd February 2019, 11:57 pm

ഏഷ്യാകപ്പ് ജയം, മുഴുവന്‍ ടീമംഗങ്ങളുടെയും പേരില്‍ ഖത്തര്‍ സ്റ്റാമ്പ് ഇറക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ദോഹ: ഏഷ്യാകപ്പ് നേടി വന്ന ദേശീയ ടീമിലെ ടെക്‌നിക്കല്‍-അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുള്‍പ്പടെ മുഴുവന്‍ ആളുകളുടെയും പേരില്‍ ഖത്തര്‍ സ്റ്റാമ്പ് ഇറക്കി. സ്റ്റാമ്പുകള്‍ ഇന്ന് മുതല്‍ പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാവുമെന്ന് ഖത്തര്‍പോസ്റ്റ് അറിയിച്ചു.

ഏഷ്യന്‍ ചാപ്യന്‍സ് ട്രോഫിയുമായി ഖത്തറിലെത്തിയ ടീമംഗങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് തുറന്ന ബസില്‍ പരേഡ് നടത്തുന്ന ടീമംഗങ്ങളെ നിരവധി ആരാധകരും സ്ഥലത്തെത്തിയിട്ടുണ്ട്.

ഏഷ്യാകപ്പ് ജയത്തോടെ ഖത്തര്‍ 93ാം സ്ഥാനത്ത് നിന്ന് 55 ലെത്തിയിട്ടുണ്ട്. ഏഷ്യയില്‍ ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നിവര്‍ക്ക് പിറകിലായി അഞ്ചാം സ്ഥാനത്തേക്കും ഖത്തര്‍ ഉയര്‍ന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more