ടെല്‍അവീവ്: ഇസ്രഈലിന് നിലവില്‍ ഖത്തറാണ് ഇറാനെക്കാള്‍ വലിയ ശത്രുവെന്ന് മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ അധികാരത്തിലെത്തിയാല്‍ ഖത്തറിനെ ഔദ്യോഗിക ശത്രുവായി പ്രഖ്യാപിക്കുമെന്നും ബെനറ്റ് പറഞ്ഞു. ഇസ്രഈല്‍ ചാനല്‍ 12 ന് നല്‍കിയ അഭിമുഖത്തിലാിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഇസ്രഈലിനെ നശിപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ രാജ്യമാണ് ഇറാന്‍. എന്നാല്‍ ഖത്തര്‍ അതിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ്. 2023 ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ ഹമാസിന് ധനസഹായം നല്‍കിയിട്ടുണ്ട്,’ ബെനറ്റ് പറഞ്ഞു.
ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ജസീറ ഇസ്രഈലിനെതിരെ പ്രചാരണം നടത്തുന്ന ചാനലാണെന്നും അമേരിക്കന്‍ സര്‍വകലാശാലകളിലടക്കം സ്വാധീനം ചെലുത്താന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്നും ബെനറ്റ് പറഞ്ഞു.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പോലും ഖത്തറിന് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡുമായി ചേര്‍ന്ന് രൂപീകരിച്ച ടുഗെതര്‍ സഖ്യത്തിന്റെ നേതാവാണ് ബെനറ്റ്.
ഗസയില്‍ ഹമാസ് പൂര്‍ണമായി ആയുധം ഉപേക്ഷിക്കുന്നത് വരെ യാതൊരു ഇളവും അനുവദിക്കരുതെന്ന നിലപാടാണ് തനിക്കുള്ളതെന്നും യെനറ്റ് പറഞ്ഞു.
Content Highlight: Qatar is more dangerous than Iran; if I come to power, I will declare it an enemy state: Former Israeli Prime Minister.