| Saturday, 14th March 2026, 11:31 am

ഞങ്ങള്‍ ഉക്രൈനെ പിന്തുണയ്ക്കുന്നത് കൊണ്ട് പുടിന്‍ ഇറാനെ സഹായിക്കുന്നുണ്ടാവാം; ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: ഇറാനെതിരായ ഇസ്രഈല്‍-യു.എസ് സംയുക്ത യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ പുടിന്‍ ഇറാനെ സഹായിക്കുന്നുണ്ടാകാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്ക ഉക്രെയ്‌നെ സഹായിക്കുന്നതിന് പകരം റഷ്യ ഇറാനെ സഹായിക്കുന്നുണ്ടാകാമെന്ന് ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസുമായുള്ള റേഡിയോ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരമാമര്‍ശം.

പുടിന്‍ ഇറാനെ സഹായിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ അദ്ദേഹം അല്പം സഹായിക്കുന്നുണ്ടാവാം എന്നാണ് ഞാന്‍ കരുതുന്നതെന്നായിരുന്നു ട്രംപിന്റെ മറുപടി.

‘ഞങ്ങള്‍ ഉക്രൈനെ സഹായിക്കുന്നുണ്ടാവാം എന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. അവര്‍ അത് ചെയ്യുന്നു, നമ്മള്‍ ഇത് ചെയ്യുന്നു,’ ട്രംപ് പറഞ്ഞു.

അമേരിക്കന്‍ യുദ്ധകപ്പലുകളുടെയും വിമാനങ്ങളുടെയും വിവരങ്ങള്‍ റഷ്യ ഇറാനുമായി പങ്കുവെക്കുന്നതായി നേരത്തെ തന്നെ ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യന്‍ സാറ്റ്‌ലൈറ്റുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് സഹായകമാവുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ട്.

എന്നാല്‍ മാര്‍ച്ച് 9 ന് ട്രംപുമാായി നടത്തിയ ഫോണ്‍ കോളില്‍ തങ്ങള്‍ ഇറാനെ സഹായിക്കുന്നില്ലെന്ന് പുടിനും മറ്റ് റഷ്യന്‍ ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു.

പുടിന്‍ ഇറാനെ സഹായിക്കുന്നില്ലെന്ന് തന്നെയായിരുന്നു ട്രംപിന്റെയും നേരത്തെയുള്ള നിലപാട്.

Content Highlight: Putin may be helping Iran because we support Ukraine; Trump

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more