| Wednesday, 29th January 2020, 7:37 pm

അമിതാബ് ബച്ചന്റെ അതേ രൂപം; പുനെ നിവാസിയുടെ ടിക്ക്‌ടോക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: അമിതാബ് ബച്ചനോട് രൂപസാദ്യശ്യമുള്ള യുവാവിന്റെ ടിക്ക്‌ടോക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. പൂനെ നിവാസിയായ ശശികാന്ത് പെഡ്‌വാളിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.

അമിതാബ് ബച്ചന്റെ ഡയലോഗുകള്‍ ടിക്ക്‌ടോക്കില്‍ ശശികാന്ത് അവതരിപ്പിച്ചിരുന്നു. ബച്ചന്റെ അതേ രൂപസാദൃശ്യമാണെന്നും രണ്ടു പേരുടേയും വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് ടിക്ക്‌ടോക്ക് പ്രേക്ഷകരുടെ വിലയിരുത്തല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശശികാന്തിന്റെ ശബ്ദവും അമിതാബ് ബച്ചന്റെ ശബ്ദത്തിന് സമാനമാണ്. തന്റെ ടിക്ക്‌ടോക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത കാര്യം വീഡിയോയിലൂടെയാണ് ശശികാന്ത് അറിയിച്ചത്.

അതേ സമയം മൈക്കിള്‍ ജാക്‌സന്റെ അതേ രീതിയില്‍ ടിക്ക്‌ടോക്കില്‍ നൃത്തച്ചുവടുകള്‍ വെച്ച ബാബ ജാക്‌സണ്‍ എന്ന യുവാവിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ ടിക്ക്‌ടോക്ക് വീഡിയോ ഷെയര്‍ ചെയ്തതോടെയാണ് യുവാവ് താരമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൃത്വിക് റോഷന് പിന്നാലെ മറ്റ് താരങ്ങളും ബാബ ജാക്‌സണിന്റെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more