| Monday, 6th April 2020, 10:08 pm

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ സംഭാവന നല്‍കി പുല്ലേല ഗോപിചന്ദ്; താരം നല്‍കിയത് 26 ലക്ഷം രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ദേശീയ കോച്ച് പുല്ലേല ഗോപിചന്ദ് സംഭാവന നല്‍കി. 26 ലക്ഷം രൂപയാണ് താരം സംഭാവനയായി നല്‍കിയത്.

കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഞാനൊരു ചെറിയ വിഹിതം സംഭാവനയായി നല്‍കിയെന്ന് ഗോപി ചന്ദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അര്‍ജുന, ദ്രോണാചാര്യ, പദ്മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയ താരമാണ് ഗോപിചന്ദ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രിയുടെ പിഎം കെയറിലേക്ക് 11 ലക്ഷം രൂപ, തെലങ്കാന സര്‍ക്കാരിന് 10 ലക്ഷം രൂപ, ആന്ധ്രപ്രദേശ് സര്‍ക്കാരിന് 5 ലക്ഷം രൂപ എന്നിങ്ങനെയാണ് നല്‍കിയത്.

എല്ലാ വെല്ലുവിളിയെയും അതിജീവിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. നമ്മളുടെ വിഹിതം നല്‍കി അവരെ സഹായിക്കുക, പ്രത്യേകിച്ച് നിര്‍ദേശങ്ങള്‍ അനുസരിക്കുക, വീട്ടിലിരിക്കുക എന്നും ഗോപീചന്ദ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more