| Friday, 31st May 2019, 3:06 pm

താനൂരിലെ സംഘര്‍ഷം; ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: രണ്ടാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്നലെ താനൂരില്‍ നടന്ന ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കടുത്ത നടപടിയുമായി പൊലീസ്. താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.

ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റിരുന്നു. താനൂര്‍ സ്വദേശി പ്രണവിനാണ് കുത്തേറ്റത്. ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടയ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്നലത്തെ ആക്രമണങ്ങളുമായി ബന്ധപെട്ട് നാല് പേരെ താനൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമാണ് പിടിയിലായത്.

Latest Stories

We use cookies to give you the best possible experience. Learn more