| Friday, 1st August 2014, 11:38 am

പി.ടി.എ റഹീം എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമിന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു.  പ്രതിഫലം പറ്റുന്ന ഇരട്ടപദവി വഹിക്കുന്നുവെന്ന് കാണിച്ച് യു.സി രാമന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

ഇടത് സ്വതന്ത്രനായി മത്സരിച്ച റഹീം ഒരേ സമയം എം.എല്‍.എ സ്ഥാനവും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നുവെന്ന് കാണിച്ചായിരുന്നു യു.സി രാമന്റെ ഹര്‍ജി.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവിയിലിരിക്കേ പ്രതിഫലവും ആനകൂല്യങ്ങളും സ്വീകരിച്ചുവെന്നാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ യു.സി രാമന്റെ വാദം. എന്നാല്‍ യാത്ര ബത്തകള്‍ വാങ്ങുന്നുണ്ടെങ്കിലും ഇത് സ്ഥിരചെയര്‍മാന്‍ സ്ഥാനം പ്രതിഫലം പറ്റുന്ന പദവിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പ് ശരിവെച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പി.ടി.എ റഹീം പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more