| Monday, 15th April 2013, 10:18 am

സൈയുടെ 'ജന്റില്‍മാന്‍' ഗഗ്നം സ്‌റ്റൈലിന്റെ പുതിയ പതിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സീയൂള്‍: ഓപ്പണ്‍ ഗന്നം സ്റ്റൈല്‍ എന്ന ആല്‍ബത്തിലൂടെ ലോകജനതയെ മുഴുവന്‍ കയ്യിലെടുത്ത സൈയുടെ പുതിയ ആല്‍ബം ജന്റില്‍മാന്‍ പുറത്തിറങ്ങിയെങ്കിലും ഗഗ്നം സ്റ്റൈലിനെ വെല്ലാന്‍ ജന്റില്‍മാന് കഴിഞ്ഞില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. []

ഒഫീഷ്യല്‍ അപ്‌ലോഡ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 10 മില്യണ്‍ ആരാധകര്‍ “ജന്റില്‍മാനെ” തേടിയെത്തിയെങ്കിലും ഗഗ്നം സ്റ്റൈലിന് ലഭിച്ചത്ര പിന്തുണ ജന്റില്‍മാന് ലഭിക്കാനിടയില്ല.

ഗഗ്നം സ്റ്റൈലാണോ എന്ന് തോന്നുന്ന രീതിയിലുള്ള പല നൃത്ത ചുവടുകളും രംഗങ്ങളും ഗഗ്നം സ്റ്റൈല്‍ രീതിയുമായി ഒത്തുചേരുന്ന പാട്ടുമാണ് ജന്റില്‍മാനില്‍ സൈ അവതരിപ്പിച്ചതെന്ന് പറയാതെ വയ്യ.

ഗന്നം സ്റ്റൈലിനോട് പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലങ്കിലും സൈ മാസ്റ്റര്‍പീസായ കൂളിംഗ് ഗ്ലാസും വെള്ള കളര്‍ ഷര്‍ട്ടും കോട്ടും ഇട്ടുതന്നെയാണ് ജന്റില്‍മാനായി എത്തിയിരിക്കുന്നത്.

പുതിയ ആല്‍ബം വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ അപ്‌ലോഡ് ചെയ്ത് 15 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10.7 മില്യണ്‍ ഹിറ്റുകള്‍ ലഭിച്ചതായാണ് കണക്കുകള്‍.

റെസ്റ്ററന്റ്, സ്വിമ്മിംഗ് പൂള്‍, ഹൈ എന്‍ഡ് ക്ലോത്തിംഗ് സ്റ്റോര്‍ തുടങ്ങി സീയൂളിലെ വിവിധ ഭാഗങ്ങളിലാണ് “ജന്റില്‍മാന്‍” ചിത്രീകരിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more