| Wednesday, 15th June 2016, 6:04 pm

'ഇന്ത്യക്കാരനാണെന്ന് തെളിയിച്ച് വരൂ'; ഇശ്രത്ത് ജഹാന്‍ കേസില്‍ വിവരാവകാശത്തിനുള്ള അഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ഇശ്രത്ത് ജഹാന്‍കേസില്‍ വിവരാവകാശം സമര്‍പ്പിച്ചയാളോട് ഇന്ത്യക്കാരനാണെന്ന് തെളിയിച്ച് വരാന്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി. വ്യാജ ഏറ്റമുട്ടല്‍ കേസിലെ കാണാതായ ഫയലുകള്‍ അന്വേഷിക്കുന്ന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചായിരുന്നു വിവരാവകാശ നിയമപ്രകാരം തേടിയിരുന്നത്.

കമ്മീഷന്‍  റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും കമ്മിഷന്റെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട ഫയലുകളുടെ പകര്‍പര്‍പ്പുമാണ് തേടിയിരുന്നത്. ഇതിനുള്ള മറുപടിയായിട്ടാണ് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ആര്‍.ടി.ഐ നിയമപ്രകാരം വിരവകാശ നിയമം ഉപയോഗിക്കണമെങ്കില്‍ ഇന്ത്യക്കാരനായിരിക്കണമെന്നാണ്. എന്നാല്‍ സാധാരണവിവരാവകാശ അപേക്ഷയ്‌ക്കൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. സര്‍ക്കാരിന്റെ നടപടി വിചിത്രമാണെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. നിയമത്തിന്റെ സുതാര്യത ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് വിവരാവകാശപ്രവര്‍ത്തകന്‍ അജയ് ദുബെ പറഞ്ഞു. ആവശ്യപ്പെട്ട വിവരം നല്‍കുന്നത് വൈകിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേസില്‍ കാണാതായ സത്യവാങ്മൂലത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more