| Wednesday, 14th January 2026, 10:29 pm

ട്രംപിനെതിരെ വ്യാപക പ്രതിഷേധം; 2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ക്യാന്‍സലാക്കി ആയിരങ്ങള്‍

ശ്രീരാഗ് പാറക്കല്‍

2026ലെ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് യു.എസില്‍ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് എടുത്തവര്‍ മത്സരം റദ്ദാക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഇതിനകം ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തത്. യു.എസ്, കനഡ, മെക്‌സികോ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്.

യു.എസിലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴിലെ സുരക്ഷാ ആശങ്കകള്‍, രാഷ്ട്രീയ പ്രതിഷേധങ്ങള്‍, മനുഷ്യാവകാശ പ്രശ്നങ്ങള്‍ എന്നിവയാണ് ഫിഫ മത്സരങ്ങള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള കാരണമായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

‘Boycott WorldCup’ എന്ന ഹാഷ് ടാഗ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് ഫിഫ കടുത്ത നിബന്ധനകള്‍ മുന്നോട്ടുവെക്കുമ്പോഴാണ് ഇത്തരത്തില്‍ വ്യാപകമായി ടിക്കറ്റുകള്‍ റദ്ദാക്കുന്നത്. ഇതോടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ടിക്കറ്റ് കാന്‍സലേഷന്‍ കുതിച്ചുയര്‍ന്നതോടെ ആശങ്കാകുലരായ ഫിഫ അധികൃതര്‍ അടിയന്തരയോഗം വിളിക്കാനിരിക്കുകയാണ്. മുതിര്‍ന്ന ഭാരവാഹികള്‍, മെമ്പര്‍ അസോസിയേഷനുകള്‍, ടൂര്‍ണമെന്റ് സംഘാടകര്‍ എന്നിവരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്. യോഗവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും ഫിഫ നടത്തിയിട്ടില്ലെന്ന് റോയല്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Protests on social media demanding cancellation of 2026 FIFA World Cup matches in the US

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more