| Friday, 2nd October 2026, 11:22 am

തലസ്ഥാന നഗരി സംഘര്‍ഷ ഭരിതം: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

ദേവിക ജയചന്ദ്രന്‍

ദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ആരംഭിച്ച പ്രതിഷേധത്തിനിടെ ആം ആദ്മി, എ.ഐ.എസ്.എ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ വസതിക്ക് പുറത്ത് പൊലീസ് സാന്നിധ്യമുണ്ടെങ്കില്‍ പോലും കെജ്‌രിവാള്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു.

ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ മുതല്‍ തന്നെ തലസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ന്യൂദല്‍ഹി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ജന്‍പഥ്, പട്ടേല്‍ ചൗക്ക്, മന്ഡി ഹൗസ് തുടങ്ങി 11 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുമെന്ന് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു.

Content Highlight: Protesters are arrested at Jantar Mantar 2.0.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more