| Sunday, 20th October 2019, 3:08 pm

വോട്ട് ചോദിച്ചെത്തിയ കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പള്ളിയില്‍ നിന്ന് ഇറക്കിവിട്ടു; പിന്നില്‍ വീണാ ജോര്‍ജിന്റെ മുന്‍ ഡ്രൈവറെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോന്നി: വോട്ടഭ്യര്‍ഥിക്കാന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തിയ കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍രാജിനെതിരെ പ്രതിഷേധം. മോഹന്‍രാജ് പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നു ചിലര്‍ ആവശ്യപ്പെട്ടു.

വീണാ ജോര്‍ജ് എം.എല്‍.എയുടെ മുന്‍ ഡ്രൈവറും മറ്റൊരാളുമാണു തനിക്കെതിരെ രംഗത്തെത്തിയതെന്ന് മോഹന്‍രാജ് ആരോപിച്ചു. സി.പി.ഐ.എം ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞായറാഴ്ച രാവിലെ വിവിധ പള്ളികള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് മോഹന്‍രാജ് കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ മോഹന്‍രാജ് എത്തിയത്. വിശ്വാസികളെ കണ്ട് വോട്ട് ചോദിക്കവെയാണു പ്രതിഷേധം നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പള്ളിയില്‍ വോട്ട് ചോദിക്കാന്‍ പാടില്ലെന്നും ഉടന്‍ പുറത്തുപോകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതോടെ അദ്ദേഹം പുറത്തുപോയി.

വിശ്വാസികളെത്തിയതു കൊണ്ടാണു താന്‍ കായികമായി ആക്രമിക്കപ്പെടാതിരുന്നതെന്നും മോഹന്‍രാജ് പറഞ്ഞു. വോട്ട് തേടാനുള്ള തന്റെ അവകാശത്തെ തടയാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more