ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദില്ലിയിലെ ആകാശവാണി ഭവന് സമീപത്ത് വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെയാണ് ദില്ലിയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും എം.പിമാരെയും മാറ്റിയത്.
പ്രിയങ്കാ ഗാന്ധി എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ്, പവന്‍ ഖേര എന്നിവരെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആര്‍ പിന്‍വലിക്കലും അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി ന്യൂദല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് ഒമ്പത് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരോധനാജ്ഞ ലംഘനം, കലാപം, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍.
ഈ കേസുകളില്‍ പതിനെട്ട് പേരെ അറസ്റ്റ് ചെയ്യുകയും, മുന്നൂറിലധികം പേരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
Content Highlights: Protest against Gyanesh: Rahul Gandhi taken into custody.