അന്ത്യ അത്താഴ ചിത്രം കാര്‍ട്ടൂണാക്കി ഫഌക്‌സ് സ്ഥാപിച്ചതിനെതിരെ സീറോ മലബാര്‍ സഭയും രംഗത്തു വന്നു. അന്ത്യ അത്താഴത്തിന്റെ ചിത്രം പരിഹാസ്യമാക്കിയത് സംഭവിക്കാന്‍ പാടില്ലാത്തത് ആണെന്നും ചരിത്രമറിയാത്ത കമ്മ്യൂണിസ്റ്റുകാരാണ് ഇതിനു പിന്നിലെന്നും ഫാ. പോള്‍ തേലേക്കാട്ട് അഭിപ്രായപ്പെട്ടു.
അതേസമയം, സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ യേശു ക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ആലപ്പുഴ രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. രൂപത വക്താവ് മാര്‍ മാത്യൂ കല്ലറയ്ക്കല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു.