ലണ്ടന്‍:പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി ആഹാരത്തിലുള്‍പ്പെടുത്തുന്നതിലൂടെ വണ്ണംവയക്കാന്‍ മാത്രമല്ല, ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ശരീരത്തില്‍ ഫിറ്റ്‌നെസ് നിലനിര്‍ത്താനും കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കാര്‍ബോ ഹ്രൈഡേറ്റുകളെ കുറച്ചുകൊണ്ട് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ആരോഗ്യകരമായ രീതിയില്‍ തടി കുറയ്ക്കാനുള്ള മാര്‍ഗ്ഗമാണിതെന്നാണ് പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്.
തടി കുറയ്ക്കാനാഗ്രഹിക്കുന്ന പലരും വളരെ കഷ്ടപ്പെട്ട് ധാന്യങ്ങള്‍ മാത്രം കഴിച്ചുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത്. ഇതിനു പകരം പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രഭാത ഭക്ഷണത്തിലൂടെയും തടി കുറയ്ക്കാമെന്ന് ഇവര്‍ പറയുന്നു.
ഇറച്ചിയും മുട്ടയും മീനും പയറുവര്‍ഗ്ഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ബ്രേക്ഫാസ്റ്റിലൂടെ തടി കുറയ്ക്കാമെന്നാണ് സി.എസ്.ഐ.ആര്‍.ഒ നടത്തിയ പഠനത്തില്‍ പറയുന്നത്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഭക്ഷണം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ധാരാളം പ്രോട്ടീന്‍ ഉള്‍പ്പെടുത്തിയുള്ള ബ്രേക്ഫാസ്റ്റിലൂടെ അവരുടെ ലക്ഷ്യം നിറവേറ്റാനാകുമെന്ന് പ്രൊഫസര്‍ മെന്നി നോകേസ് പറയുന്നു.
ഇതിന്റെ ശരിയായ റിസള്‍ട്ട് കിട്ടണമെങ്കില്‍ 25 മുതല്‍30 ഗ്രാം വരെ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. വേവിച്ച സോയാബീന്‍, സോയ്, പ്രോട്ടീന്‍ പൗഡര്‍, നിലക്കടല, നിലക്കടല വെണ്ണ എന്നിങ്ങനെയുള്ള പ്രോട്ടീന്‍ ധാരാളമുള്ളതും കഴിക്കുന്ന കൂട്ടത്തില്‍ ഉള്‍പ്പെടുത്തണം.
മുട്ടയുടെ വെള്ളയിലും മീനിലും അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഗുണമേന്മ കൂടിയ (High biological value protein) പ്രോട്ടീനാണ്. പാലിലും പാലുല്‍പ്പന്നങ്ങളിലും പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ കൊഴുപ്പില്ലാത്ത മാംസ്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.