| Sunday, 25th January 2026, 10:47 am

ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കുക; റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചുമായി സംയുക്ത കിസാന്‍ മോര്‍ച്ച

നിഷാന. വി.വി

ന്യൂദല്‍ഹി: ജനാധിപത്യത്തെയും ഫെഡറലിസത്തേയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചുമായി സംയുക്ത കിസാന്‍ മോര്‍ച്ച.

സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിലായി ട്രാക്ടര്‍ പരേഡ്, വാഹന റാലികള്‍ തുടങ്ങിവ സംഘടിപ്പിക്കും. ജനുവരി 11ന് നടന്ന സംയുക്ത ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം കര്‍ഷകര്‍ക്ക് നല്‍കിയത്.

റിപ്പബ്ലിക് പരേഡിനെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ട് തൊഴിലാളികളോടും കര്‍ഷകരോടും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.

ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, പ്രതിഷേധിക്കാനുള്ള അവകാശം എന്നിവ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കൂടാതെ സോനം വാങ്ചുക്ക് ഉള്‍പ്പടെയുള്ളവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടും

2025 ലെ വൈദ്യൂതി ബില്‍, നാല് ലേബര്‍ കോഡുകള്‍, വിബി ജി റാംജി ആക്ട്, സീഡ്‌സ് ബില്‍, ഇന്‍ഷുറന്‍സ് ആക്ട്, ദേശീയ സഹകരണ നയം എന്നിവയിലൂടെ എന്‍.ഡി.എ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് എസ്.കെ.എം പ്രസ്തവനയില്‍ പറഞ്ഞു.

ഈ നിയമനിര്‍മ്മാണങ്ങള്‍ സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ വെട്ടികുറയ്ക്കാനും ഇന്ത്യയെ ഒരു ഏകീകൃത ഭരണസംവിധാനമാക്കി മാറ്റാനും ലക്ഷ്യമിടുന്നുവെന്നും എസ്.കെ.എം പറഞ്ഞു.

ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളെ അക്രമിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Protect democracy and federalism; Samyukta Kisan Morcha with tractor march on Republic Day

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more