| Monday, 24th November 2025, 5:04 pm

ദുബായില്‍ എം.എന്‍. വിജയന്‍ അനുസ്മരണം നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: സാഹിത്യനിരൂപകനും ഭാഷാധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ. പൗരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മതത്തിന്റേയും ജാതിയുടേയും പേരില്‍ ഭിന്നിപ്പുണ്ടാക്കുന്ന, സ്വജനപക്ഷപരമായ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് കാലത്തിന് മുന്‍പേ സഞ്ചരിച്ച ധിഷണാശാലിയായിരുന്നു എം.എന്‍. വിജയന്‍ എന്ന് പൗരന്‍ പറഞ്ഞു.

വിജയന്‍ മാസ്റ്ററുടെ എഴുത്തുകളും വര്‍ത്തമാനങ്ങളും ജനാധിപത്യ മതേതരവാദികള്‍ക്ക് ദിശാബോധം നല്‍കുന്നവയാണ്.

വിശാലമായ മതനിരപേക്ഷ-ജനാധിപത്യവാദികളുടെ ഐക്യനിരയായിരുന്നു വിജയന്‍ മാഷിന്റെ സ്വപ്നമെന്നും പൗരന്‍ പറഞ്ഞു.

പരിപാടിയില്‍ വെച്ച് ഗ്രൂസ്‌ബെറി ബുക്‌സ് പുറത്തിറക്കിയ അഡ്വ.പി.എ. പൗരന്റെ പൗരന്‍ the citizen എന്ന ആത്മകഥയുടെ പുസ്തക പ്രകാശനവും നടന്നു.

ഗ്രാമം യു.എ.ഇ പുതുതായി തെരഞ്ഞെടുത്ത പ്രസിഡന്റ് രാഗിഷയ്ക്ക് ആദ്യ പ്രതി നല്‍കി ഭാസ്‌കരന്‍ തറമ്മല്‍ പുസ്തകം പ്രകാശനം ചെയ്തു.

ഗ്രാമം യു.എ.ഇ സെക്രട്ടറി എ.പി. പ്രജിത്ത് സ്വാഗതം പറഞ്ഞു. പ്രസന്നന്‍ (ഗ്രൂസ്‌ബെറി) ഷിനു ആവോലം, കെ.സി. മഷൂദ് എന്നിവര്‍ സംസാരിച്ചു. സുജില്‍ മണ്ടോടി നന്ദി രേഖപ്പെടുത്തി.

Content Highlight: Prof. M.N. Vijayan memorial organized at Dubai

We use cookies to give you the best possible experience. Learn more