ജിത്തു മാധവനൊപ്പം ഷൂട്ടിങ്ങ് പുരോഗമിക്കുന്ന സൂര്യ47 അടക്കം മികച്ച ചിത്രങ്ങളാണ് തമിഴ് സൂപ്പര്‍ താരം സൂര്യയുടെ ലൈനപ്പിലുള്ളത്. ഇതില്‍ വെങ്കി അല്‍തൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൂര്യ46മായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.
തെന്നിന്ത്യന്‍ സെന്‍സേഷന്‍ മമിത ബൈജു നായികയായെത്തുന്ന ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് നിര്‍മാതാവ് സൂര്യദേവര നാഗവംശി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമാവുന്നത്. നാല്പത്തിയഞ്ചുകാരനായ പണക്കാരനും ഇരുപതികാരിയായ നായികയും തമ്മിലുള്ള പ്രണയബന്ധമായിരിക്കും ചിത്രം ചര്‍ച്ച ചെയ്യുകയെന്നാണ് തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് പറഞ്ഞത്.
ഗജിനി. Photo: Sun Nxt
അതേസമയം താന്‍ ജീവനുതുല്യം സ്‌നേഹിച്ച കാമുകിയുടെ മകളെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ കഥാപാത്രം പ്രണയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോടീശ്വരനായ നായകനായി സൂര്യയെത്തുമ്പോള്‍ വീണ്ടും ഒരു ഗജിനി വൈബാണ് പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
എ.ആര്‍. മുരുഗോദാസ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഗജിനിയില്‍ ശതകോടീശ്വരനായ സഞ്ജയ് രാമസ്വാമിയായാണ് സൂര്യ വേഷമിട്ടത്. താനാരാണെന്ന സത്യം മറച്ചുവെച്ച് അസിന്‍ അവതരിപ്പിച്ച കല്പന ഷെട്ടിയെ പ്രണയിക്കുന്ന സൂര്യ ചിത്രം ഇന്നും ആരാധകരുടെ ഫേവറിറ്റുകളിലൊന്നാണ്. അസിനും നയന്‍താരയും നായികവേഷത്തിലെത്തിയ ചിത്രം റിപീറ്റ് വാല്യു ഉള്ള ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ്.
സൂര്യ 47 പൂജക്കിടെ.
സൂര്യ46 ലെ പ്രമേയത്തിനെതിരെയുള്ള കമന്റുകളും ഇതിനോടകം സിനിമാപേജുകള്‍ക്കടയില്‍ ഉയരുന്നുണ്ട്. 50 വയസ്സ് പ്രായമുള്ള സൂര്യക്ക് നായികയാക്കാന്‍ മമിതയെ മാത്രമേ കിട്ടിയുള്ളൂവെന്നും, അച്ഛനും മകളുമായിരിക്കും എന്നാണ് തങ്ങള്‍ ആദ്യം കരുതിയതെന്നുമാണ് കമന്റുകള്‍.
ദുല്‍ഖര്‍ നായകനായെത്തി ഹിറ്റടിച്ച ലക്കി ഭാസ്‌കറിനു ശേഷം വെങ്കി അല്‍തൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതേസമയം ആവേശത്തിന് ശേഷം സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ 47 ന്റെ കൊച്ചിയിലെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.
Content Highlight: producer talks about content of surya46 movie