സിനിമാപ്രേമികളെ ആവേശത്തിലാക്കിയ അനൗണ്‍സ്‌മെന്റായിരുന്നു അടുത്തിടെ നടന്നത്. മാര്‍ക്കോ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ നേടിയ ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ് എന്ന പ്രൊഡക്ഷന്‍ ഹൗസുമായി മമ്മൂട്ടി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചു. അസുഖം മാറി തിരിച്ചെത്തിയ ഉടനെ നടന്ന അനൗണ്‍സ്‌മെന്റായതിനാല്‍ ആരാധകരും വലിയ സന്തോഷത്തിലായിരുന്നു.
ഷെരീഫ് മുഹമ്മദ് Photo: Screen grab/ Reporter Films
യുവസംവിധായകരില്‍ ശ്രദ്ധേയരായ ഖാലിദ് റഹ്‌മാന്‍ ഈ പ്രൊജക്ട് സംവിധാനം ചെയ്യുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു. ഇപ്പോഴിതാ ഖാലിദ് റഹ്‌മാന്‍- മമ്മൂട്ടി പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്. കഥയെല്ലാം ഓക്കെയായി പ്രീ പ്രൊഡക്ഷന്‍ പകുതിയായിരുന്നെന്ന് ഷെരീഫ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സിനിമയില്‍ മ്യൂസിക് ചെയ്യാന്‍ ഞങ്ങള്‍ അനിരുദ്ധിനെ വിളിച്ചതായിരുന്നു. അനിരുദ്ധ് അതിന് ഓകെ പറയുകയും ചെയ്തു. മോളിവുഡിലേക്കുള്ള അനിരുദ്ധിന്റെ എന്‍ട്രി ആ ഒരു സിനിമയിലൂടെ ആകേണ്ടതായിരുന്നു. പക്ഷേ, ചില ടെക്‌നിക്കല്‍ റീസണ്‍ കാരണം ആ പ്രൊജക്ട് ഞങ്ങളുടെ കൈയില്‍ നിന്ന് പോയി. രണ്ട് കൂട്ടരും ഒരുപോലെ പിന്മാറിയതാണ്.
അനിരുദ്ധ് Photo: Sun Music
അപ്പോഴും അനിരുദ്ധ് ഞങ്ങള്‍ക്ക് തന്ന വാക്ക് മാറ്റിയിട്ടില്ല. എപ്പോള്‍ വിളിച്ചാലും വന്ന് സിനിമ ചെയ്യാമെന്നാണ് അനിരുദ്ധ് പറഞ്ഞത്. ഇപ്പോഴല്ലെങ്കില്‍ ഭാവിയില്‍ അയാളെ ഞങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവരുമെന്ന് ഉറപ്പാണ്. അയാളെ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്. ആര് കൊണ്ടുവന്നില്ലെങ്കിലും ഞങ്ങള്‍ കൊണ്ടുവരും,’ ഷെരീഫ് മുഹമ്മദ് പറയുന്നു.
നിര്‍മാതാവിന്റെ വാക്കുകള്‍ വൈറലായതോടെ ആരാധകര്‍ തങ്ങളുടെ നിരാശ പങ്കുവെക്കുകയാണ്. റോക്ക്‌സ്റ്റാര്‍ അനിരുദ്ധിന്റെ ബി.ജി.എമ്മില്‍ മമ്മൂട്ടിയെ കാണാനുള്ള ഗോള്‍ഡന്‍ ചാന്‍സ് മിസ്സായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ക്യൂബ്‌സ്- മമ്മൂട്ടി പ്രൊജക്ട് എപ്പോള്‍ ആരംഭിക്കുകയാണെങ്കിലും അതില്‍ അനിരുദ്ധ് വേണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
ഖാലിദ് റഹ്‌മാന്‍ പിന്മാറിയതിനാല്‍ ഈ പ്രൊജക്ടിലേക്ക് അന്‍വര്‍ റഷീദിനെ കൊണ്ടുവരണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഓരോ സിനിമയെയും കൃത്യമായി മാര്‍ക്കറ്റ് ചെയ്യുന്ന ഷെരീഫിനെപ്പോലുള്ള നിര്‍മാതാവിന്റെ കൈയില്‍ മമ്മൂട്ടിയെ കിട്ടുമ്പോള്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകരുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.
നിലവില്‍ ധനുഷ് നായകനാകുന്ന D55ന്റെ ഷൂട്ടിലാണ് മമ്മൂട്ടി. 55 ദിവസത്തെ ഷൂട്ടിന് ശേഷം മലയാളത്തിലേക്ക് മമ്മൂട്ടി തിരിച്ചെത്തും. ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന മട്ടാഞ്ചേരി മാഫിയ, നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം എന്നിവയാകും മമ്മൂട്ടി ചെയ്യുക.
Content Highlight: Producer Shereef Muhammed saying he planned to bring Anirudh for Mammootty’s movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ