നീണ്ട വര്‍ഷകാലമായി നിലനില്‍ക്കുന്ന നിര്‍മാണക്കമ്പനിയാണ് രജപുത്ര. ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുള്ള രജപുത്ര എം. രഞ്ജിത്താണ് രജപുത്രയുടെ ഉടമസ്ഥന്‍. തന്റെ കരിയറിയില്‍ നിരവധി തവണ വിജയ പരാജയങ്ങളിലൂടെ കടന്നുപോയ നിര്‍മാതാവാണ് അദ്ദേഹം.
12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് രഞ്ജിത്ത് വീണ്ടും സിനിമ നിര്‍മാണത്തിലേക്കെത്തിയത്. പുതിയ കാലത്ത് ഒരുപാട് കഴിവുള്ള സംവിധായകര്‍ ഉണ്ടായി വരുന്നുണ്ട്. അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി തരുണ്‍ മൂര്‍ത്തി എന്ന സംവിധായകനില്‍ നിരീക്ഷിച്ച കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘തരുണ്‍ ചെയ്ത രണ്ട് സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എഴുത്തും വായനയും ഒപ്പത്തിനൊപ്പം വന്നാലേ ഒരു സിനിമയുടെ ആദ്യഭാഗം പൂര്‍ണമാകൂ. ഓപ്പറേഷന്‍ ജാവയില്‍ നിന്നും വളരെ വ്യത്യാസമുള്ള സിനിമയാണ് സൗദി വെള്ളക്ക. ആ സിനിമയെടുക്കാന്‍ അധികം ആരും ധൈര്യപ്പെടില്ല. അത് രണ്ടും കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായിരുന്നു സിനിമ ഉള്ളിലുള്ള, നല്ല ക്രാഫ്റ്റ് ഉള്ള ഒരു മനുഷ്യനാണ് തരുണെന്ന്,’രഞ്ജിത്ത് പറയുന്നു.
തുടരും സിനിമയ്ക്ക് മുന്‍പ് ഇറങ്ങിയ എമ്പുരാന്‍ സിനിമ മിക്‌സഡ് അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. അതിന്റെ ആശങ്ക തുടരും സിനിമക്ക് ഉണ്ടായിരുന്നോ എന്ന ചോദ്യത്തോട് ഒരിക്കലുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അമിത പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഈ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല ധാരണയുണ്ടായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.
‘ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയായി ഇത് മാറും എന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉറപ്പുണ്ടായിരു ന്നു. വലിയ പ്രമോഷന്‍ ഒന്നും സിനിമയ്ക്ക് ചെയ്തിട്ടുമില്ല. ഒരു ചെറിയ സിനിമ എന്ന മട്ടില്‍ തന്നെയാണ് പുറത്തിറങ്ങിയതും. ശോഭന-മോഹന്‍ലാല്‍ കൂട്ടുകെട്ടാണ് എല്ലാവര്‍ക്കും ആദ്യം തോന്നിയ കൗതുകം,’രഞ്ജിത്ത് പറഞ്ഞു.
Content Highlight: Producer Ranjith talks about Tarun Murthy and his direction