തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട ഡി.വൈ.എസ്.പിയാണ് മൊഴി എടുത്തത്.
കേസില്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് വ്യക്തികളല്ലെന്നാണ് അദ്ദേഹത്തിന്റെ മൊഴി ബിജു രാധാകൃഷ്ണനുമായുള്ള കൂടികാഴ്ചയുടെ വിവരങ്ങള്‍ താന്‍ വളിപ്പെടുത്തിയിരുന്നില്ലെന്നും. ഇതിന്റെ പേരില്‍ പലരും തന്നെ ബ്ലാക്ക് മെയില്‍ ചെയ്തതെന്നും അദ്ദേഹം മൊഴി നല്‍കി.
തന്നെ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറലല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തത്.