| Wednesday, 4th February 2026, 4:40 pm

ലഡു വിവാദം; തിരുപ്പതിയിലെത്തിയത് 68 ലക്ഷം കിലോ മായം കലര്‍ന്ന നെയ്യ്; ദേവസ്ഥാനത്ത് നടന്നത് വന്‍ ക്രമക്കേട്: എസ്.ഐ.ടി

യെലന കെ.വി

തിരുപ്പതി: തിരുപ്പതി ലഡു നിര്‍മ്മാണത്തിന് നെയ്യ് വാങ്ങിയതില്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് വന്‍ അഴിമതിയും ക്രമക്കേടുകളും നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ നെയ്യ് വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.

ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്ത കമ്പനികള്‍ക്ക് വഴിവിട്ട സഹായം നല്‍കിയതായും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായും തുടര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഈ കാലയളവില്‍ ഏകദേശം 68 ലക്ഷം കിലോ മായം കലര്‍ന്ന നെയ്യ് ക്ഷേത്രത്തിലേക്ക് എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃഗക്കൊഴുപ്പ് കലര്‍ന്ന നെയ്യ് ലഡു നിര്‍മ്മാണത്തിന് ഉപയോഗിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്.

സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടികള്‍ക്കും ക്രിമിനല്‍ കേസുകള്‍ക്കും അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കരാറുകളില്‍ ഉള്‍പ്പെട്ട കമ്പനികളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കുന്നു. നിലവില്‍ 36 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

Content Highlight: Probe Team Flags Irregularities In Tirupati Laddoo Ghee Tenders, Seeks Action

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more