| Friday, 3rd April 2026, 8:19 am

ഭീകരവാദത്തെ പ്രകീര്‍ത്തിച്ചെന്നാരോപണം; ഫലസ്തീന്‍ അനുകൂല യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസന്‍ അറസ്റ്റില്‍

നിഷാന. വി.വി

പാരീസ്: ഭീകരവാദത്തെ അനുകൂലിച്ചെന്നാരോപിച്ച് ഫ്രഞ്ച്-ഫലസ്തീന്‍
പാര്‍ലമെന്റ് അംഗമായ റിമ ഹസനെ കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1972ല്‍ ഇസ്രഈലിലെ ലോഡ് എയര്‍പോര്‍ട്ടില്‍ ഫലസ്തീന്‍ വിമോചനത്തിന്റെ ഭാഗമായി നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഫലസ്തീന്‍ അനുകൂല ജാപ്പനീസ് ഇടതുപക്ഷക്കാരനായിരുന്ന കൊസോ കൊമോട്ടോയെ ഉദ്ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടുവെന്നും ഭീകരതയെ അനുകൂലിച്ചുവെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

അറസ്റ്റ് സമയത്ത് റിമയുടെ പക്കല്‍ നിന്ന് ചെറിയ അളവില്‍ സിന്തറ്റിക് ലഹരി മരുന്ന് കണ്ടെത്തിയതായും ആരോപണമുണ്ട്.

റിമ ഹസന്‍ പ്രധിനിധീകരിക്കുന്ന ഇടതുപക്ഷ പാര്‍ട്ടിയായ ലാ ഫ്രാന്‍സ് ഇന്‍സാമിസ് ഈ നടപടിയെ അപലപിച്ചു.

ഫലസ്തീന്‍ അനുകൂല ശബ്ദങ്ങളെ നിശബ്ദരാക്കാനും ഭയപ്പെടുത്താനുമുള്ള നീക്കമാണിതെന്ന് പാര്‍ട്ടി നേതാവ് ജീന്‍ ലൂക്ക് മെലഞ്ചണ്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗത്തിനുള്ള പരിരക്ഷ പോലും റിമ ഹസന് ലംഘിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഗസയിലെ ഇസ്രഈല്‍ സൈനിക നടപടികളുടെ കടുത്ത വിമര്‍ശകയാണ് റിമ ഹസന്‍.

2024ലാണ് റിമ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഗസയിലേക്ക് സഹായവുമായി പോയ കപ്പല്‍ സംഘത്തിലും റിമ അംഗമായിരുന്നു.

നേരത്തെ കാനഡിയിലേക്ക് പ്രസംഗിക്കാന്‍ പോകാനിരുന്ന റിമയെ അവിടുത്തെ സര്‍ക്കാര്‍ രാജ്യത്ത് കടക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു.

Content Highlight: Pro-Palestinian European Parliament member Rima Hassan arrested on charges of glorifying terrorism

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more