2025ലെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പരാജയപ്പെട്ട് റണ്ണറപ്പ് ആയിട്ടായിരുന്നു പഞ്ചാബ് കിങ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഇറങ്ങിയ പഞ്ചാബ് കിങ്‌സിന് വേണ്ടി സീസണില്‍ മിന്നും പ്രകടനം നടത്തിയ താരമായിരുന്നു പ്രിയാന്‍ഷ് ആര്യ.
തന്റെ ആക്രമണ ബാറ്റിങ് കൊണ്ട് അരങ്ങേറ്റ സീസണില്‍ തന്നെ സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു. 179 എന്ന സ്‌ട്രൈക്ക് റേറ്റും 475 റണ്‍സുമാണ് യുവതാരം നേടിയെടുത്തത്. താരത്തിന്റെ പ്രകടനങ്ങളെ അഭിനന്ദിച്ചു ഒട്ടനവധി സീനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു.
നിലവില്‍ ദല്‍ഹി പ്രീമിയര്‍ ലീഗില്‍ ഔട്ടര്‍ ദല്‍ഹി വാരിയേഴ്‌സിന് വേണ്ടി കളിക്കുകയാണ് ആര്യ. ഇപ്പോള്‍ തന്റെ പ്രധാന ലക്ഷ്യത്തെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയാന്‍ഷ്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നും ആര്യ. ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ആ സ്വപ്നം എപ്പോഴും എന്റെ കൂടെയുണ്ടെന്നും താരം പറഞ്ഞു. ഇപ്പോള്‍ തന്റെ പ്രധാന ശ്രദ്ധ ക്രിക്കറ്റിലും തന്റെ ടീമായ ഔട്ടര്‍ ദല്‍ഹി വാരിയേഴ്‌സിനും വേണ്ടി മികച്ച പ്രകടനം നല്‍കുക എന്നുമാണ് താരം പറഞ്ഞത്.
‘ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്, ആ സ്വപ്നം എപ്പോഴും എന്റെ കൂടെയുണ്ട്. ഇപ്പോള്‍ എന്റെ പ്രധാന ശ്രദ്ധ ക്രിക്കറ്റിലും എന്റെ ടീമായ ഔട്ടര്‍ ദല്‍ഹി വാരിയേഴ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നതിലുമാണ്. ഇനിയും കുറച്ച് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്, മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍ക്കായി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരമായി യുവതാരങ്ങള്‍ ഇതിനെ കാണുന്നു,’ പ്രിയാന്‍ഷ് ആര്യ പറഞ്ഞു.
അതേസമയം സെപ്റ്റംബര്‍ ഒമ്പതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും. ഇതോടെ കഴിഞ്ഞദിവസം (ചൊവ്വ) നടന്ന പത്രസമ്മേളനത്തില്‍ 15 അംഗങ്ങളുടെ ഇന്ത്യന്‍ സ്‌ക്വാഡും പ്രഖ്യാപിച്ചിരുന്നു.
സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ ആയും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായുമാണ് നിയമിച്ചാണ് ഇന്ത്യ സ്‌ക്വാഡ് പുറത്ത് വിട്ടത്. പ്രതീക്ഷിച്ചപോലെ മലയാളി താരം സഞ്ജു സാംസന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറും ആയിട്ടായിരിക്കും സഞ്ജു ടീമിനൊപ്പം ചേരുക.
Content highlight: Priyansh Arya talks about his goals