കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനമോ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമോ പ്രിയങ്കയ്ക്ക് നല്‍കിയേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രിയങ്കയുടേതായിരിക്കും.
നിലവില്‍ ജനാര്‍ദ്ദന്‍ ത്രിവേദിയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ദയനീമായി പരാജയപ്പെട്ടതോടെ പാര്‍ട്ടി തലപ്പത്തേക്ക് പ്രിയങ്കയെ കൊണ്ടുവരാനുള്ള മുറവിളി കൂടിയിരുന്നു.
ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ ഉത്തപ്രദേശില്‍ 80ല്‍ 71 സീറ്റും ബി.ജെ.പി തൂത്തുവാരിയത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ്. അമിത് ഷായ്ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.