| Sunday, 16th November 2025, 3:33 pm

പൃഥ്വി, നിങ്ങള്‍ എന്നെ ശരിക്കും ഈ സിനിമയില്‍ ഭയപ്പെടുത്തി; റിയല്‍ ലൈഫില്‍ അദ്ദേഹം അങ്ങനെയേ അല്ല: പ്രിയങ്ക ചോപ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി-മഹേഷ് ബാബു കൂട്ടുക്കെട്ടില്‍ വരുന്ന വാരണാസി. ഇന്നലെ ഹൈദരാബാദില്‍ വെച്ച് നടന്ന ചടങ്ങിലാണ് സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ടത്. ബ്രഹ്‌മാണ്ഡ സിനിമയായി എത്തുന്ന വാരണാസിയില്‍ മഹേഷ് ബാബുവിന് പുറമെ പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര എന്നിങ്ങനെ വന്‍താര നിര തന്നെയുണ്ട്.

പൃഥ്വിരാജിന്റെയും പ്രിയങ്ക ചോപ്രയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പോസ്റ്ററിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക ചോപ്ര വാരാണാസിയില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ഇവന്റില്‍ പൃഥ്വിരാജിനെ കുറിച്ചും രാജമൗലിയെ കുറിച്ചും സംസാരിക്കുകയാണ് പ്രിയങ്ക.

‘എനിക്ക് സത്യസന്ധമായി പൃഥ്വിയോട് ഒരു കാര്യം പറയാന്‍ ഉണ്ട്.  ഈ സിനിമയില്‍ ആ കഥാപാത്രമായി നിങ്ങള്‍ എന്നെ ശരിക്കും പേടിപ്പിച്ചു. വളരെ ഭയാനകമായിരുന്നു. പക്ഷേ, യഥാര്‍ത്ഥ ജീവിതത്തില്‍ നിങ്ങള്‍ ആ കഥാപാത്രത്തിന്റെ നേരെ ഓപോസിറ്റാണ്. നിങ്ങളുടെ കൈന്‍ഡ്‌നെസിന് ഒരുപാട് ഒരുപാട് നന്ദി.

ഇന്ത്യന്‍ സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സംവിധായകനാണ് രാജമൗലി. വാരണാസിയെന്ന ചിത്രത്തില്‍ മന്ദാകിനി എന്ന കഥാപാത്രമായി എന്നെ തെരഞ്ഞെടുത്തതിനും രാജമൗലി സാറിന് ഒരുപാട് നന്ദി,’ പ്രിയങ്ക പറഞ്ഞു.

അനൗണ്‍സ്മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ ഓരോ അപ്ഡേറ്റും സിനിമാ ലോകത്തെ ആവേശം കൊള്ളിച്ചിരുന്നു. എം.എ കീരവാണിയാണ് സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Content highlight: Priyanka is talking about Prithviraj and Rajamouli

We use cookies to give you the best possible experience. Learn more