| Thursday, 15th August 2019, 6:12 pm

'ബെസ്റ്റ് ബ്രദര്‍ ഇന്‍ ദ വേള്‍ഡ്'; രാഹുല്‍ഗാന്ധിയ്ക്ക് പ്രിയങ്കയുടെ രക്ഷാബന്ധന്‍; ബാല്യകാല ചിത്രം പങ്കുവച്ച് പ്രിയങ്കാഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സഹോദരനുമായുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരവസരം പോലും നഷ്ടപ്പെടുത്താത്ത ഒരാളുണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. അത് പ്രിയങ്കാ ഗാന്ധിയാണ്. സഹോദര ബന്ധത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ഇന്ന്.

ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍ എന്ന അടിക്കുറിപ്പിട്ട് ട്വിറ്ററിലാണ് പ്രിയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. ബാല്യകാലം മുതലുള്ള കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല എന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ഇത് ആദ്യമായല്ല പ്രിയങ്കയും രാഹുലും സഹോദര ബന്ധം പ്രകടിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ കാണ്‍പൂര്‍ വിമാനത്താവളത്തില്‍വച്ച് ഇടരുവരും പരസ്പരം കണ്ടപ്പോഴുണ്ടായിരുന്ന സ്‌നേഹപ്രകടനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാഹുലിന്റെ തോളില്‍ കൈയ്യിട്ട് നടക്കുന്ന പ്രിയങ്കയുടെ ചിത്രം അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ട് വ്യത്യസ്ത യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും അന്ന്.

അന്നത്തെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ച് രാഹുല്‍ ഗാന്ധി തമാശയോടെ പറഞ്ഞതിങ്ങനെയായിരുന്നു; ‘പ്രിയങ്കയുമായി കാണ്‍പൂര്‍ വിമാനത്താവളത്തില്‍ നല്ലൊരു കൂടിക്കാഴ്ച സാധ്യമായി. ഞങ്ങള്‍ വ്യത്യസ്ത യോഗങ്ങള്‍ക്കായി എത്തിയതാണ്. ഒരു നല്ല സഹോദരന്‍ എന്താണ് എന്ന് ഞാന്‍ വിശദമാക്കാം. ഞാന്‍ ഒരു ചെറിയ ഒരു ഹെലികോപ്റ്ററില്‍ ദൂരയാത്ര ചെയ്യുമ്പോള്‍ സഹോദരി പ്രിയങ്ക ഒരു വലിയ ഹെലികോപ്റ്ററിലാണ് ചെറിയ യാത്ര ചെയ്യുന്നത്. എങ്കിലും എനിക്ക് അവരോട് ഇഷ്ടമാണ്’.

ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമായിരുന്നു ഇരുവരും അന്ന് പിരിഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more