ഇന്ത്യന്‍ സിനിമയുടെ റേഞ്ച് മാറ്റുമെന്ന് പലരും കരുതുന്ന ചിത്രമാണ് വാരണാസി. ഗ്ലോബല്‍ റീച്ച് ലഭിച്ച ആര്‍.ആര്‍.ആറിന് ശേഷം രാജമൗലി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവാണ് വാരണാസിയില്‍ നായകനായെത്തുന്നത്.
വന്‍ ബജറ്റില്‍ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായാണ് രാജമൗലി വാരണാസി അണിയിച്ചൊരുക്കുന്നത്. ചിത്രത്തിലെ കാസ്റ്റിങ്ങും ഗംഭീരമാണ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. മന്ദാകിനി എന്നാണ് പ്രിയങ്കയുടെ കഥാപാത്രത്തിന്റെ പേര്. ആക്ഷന്‍ അഡ്വഞ്ചര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രിയങ്കയുടെ ഗംഭീര പ്രകടനം കാണാന്‍ സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വാരണാസിയില്‍ പ്രിയങ്കയുടെ ഫസ്റ്റ് ലുക്ക് ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്ക ചോപ്രയുടെ പിറന്നാള്‍ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. രണ്ട് വ്യത്യസ്ത ലുക്കുകളാണ് പ്രിയങ്കക്ക്. സന്തോഷത്തോടെ തുള്ളിച്ചാടുന്ന ഒരു ഫോട്ടോയും, ആക്ഷന് തൊട്ടുമുമ്പുള്ള പോസില്‍ നില്‍ക്കുന്ന മറ്റൊരു ലുക്കുമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.
എന്നാല്‍ ഇതിന് പിന്നാലെ ചിലര്‍ പ്രിയങ്കയുടെ ലുക്കിനെതിരെ രംഗത്തെത്തി. എക്‌സ്‌പോസ്ഡായ വസ്ത്രം ധരിച്ചുള്ള ലുക്ക് ചിലരെ ചൊടിപ്പിച്ചു. വാരണാസി എന്ന പേരുമിട്ട് ഭക്തി ഴോണര്‍ വെച്ച് മാര്‍ക്കറ്റ് ചെയ്യുന്ന സിനിമയില്‍ ഇത്തരം എക്‌സ്‌പോസിങ് വസ്ത്രങ്ങള്‍ ശരിയല്ലെന്നാണ് ഇക്കൂട്ടരുടെ വാദം. ഭക്തി സിനിമയില്‍ ബിക്കിനിക്ക് എന്ത് കാര്യമെന്നും ചോദ്യങ്ങളുണ്ട്.
പ്രിയങ്ക ചോപ്ര Photo: SS Rajamouli/ X.com
ഈ ലുക്കിനെ അഭിനന്ദിക്കുന്നവരും ധാരാളമാണ്. ആക്ഷന്‍ അഡ്വഞ്ചര്‍ സിനിമയില്‍ നായകനൊപ്പമോ അതിന് മേലെയോ സ്‌കോര്‍ ചെയ്യുന്ന നായികമാര്‍ ഇന്ത്യന്‍ സിനിമയില്‍ കുറവാണെന്നും മന്ദാകിനി ഗംഭീരമാകുമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. ബാഹുബലിയിലെ അനുഷ്‌കക്ക് ശേഷം ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന നായികയായി മന്ദാകിനി മാറുമോയെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം വാരണാസി അതിന്റെ അവസാനഘട്ട ഷൂട്ടിലേക്ക് കടന്നിരിക്കുകയാണ്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ലൊക്കേഷന്‍ ഹണ്ടിനൊടുവില്‍ കഴിഞ്ഞവര്‍ഷമാണ് വാരണാസിയുടെ ഷൂട്ട് ആരംഭിച്ചത്. ഒഡിഷ, ഹൈദരബാദ്, യു.കെ, ജോര്‍ജിയ, യു.എസ്, കെനിയ തുടങ്ങി പല നാടുകളിലായിട്ടാണ് ഷൂട്ട് പുരോഗമിച്ചത്.
ബി.സി. 512ാം ആണ്ടില്‍ ആരംഭിച്ച് യുഗങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കാശിയില്‍ ആരംഭിച്ച് ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനാല്‍ ഗ്ലോബ്‌ട്രോട്ടറെന്ന ടാഗ്‌ലൈനോടെയാണ് വാരണാസി പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളികളുടെ സ്വന്തം പൃഥ്വിരാജാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. 2027 ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Priyanka Chopra’s first look in Varanasi movie getting criticisms