| Saturday, 28th February 2026, 1:24 pm

പ്രിയങ്കക്ക് ഒരു നൂറ് കോടി അധികം കൊടുക്ക് രാജമൗലി അണ്ണാ; ഇന്റര്‍നാഷണല്‍ ലെവലില്‍ വാരണാസിക്ക് വമ്പന്‍ പ്രൊമോഷന്‍ നല്‍കി താരം

അശ്വിന്‍ രാജേന്ദ്രന്‍

ലോകസിനിമക്ക് മുന്നില്‍ ഇന്ത്യന്‍ സിനിമയെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറെ പ്രതീക്ഷയില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ വാരണാസി. ബാഹുഹലിക്കും ആര്‍.ആര്‍.ആറിനും ലഭിച്ച ഗ്ലോബല്‍ റീച്ചിനു ശേഷം രാജമൗലി അണിയിച്ചൊരുക്കുന്ന ചിത്രത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

വാരണാസി. Photo: T Series

തെലുങ്കിലെ സൂപ്പര്‍ താരമായ മഹേഷ് ബാബു, ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി തന്റെ കഴിവ് തെളിയിച്ച പ്രിയങ്ക ചോപ്ര, മലയാളികളുടെ പ്രിയനടന്‍ പൃഥ്വിരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. അനൗണ്‍സ്‌മെന്റ് ചെയ്ത മുതല്‍ പ്രേക്ഷകരില്‍ വലിയ ആവേശം നിറക്കുന്ന ചിത്രം ഇന്ത്യന്‍ തിയേറ്ററുകള്‍ക്ക് പുറമെ വിദേശത്തും വലിയ റിലീസാണ് ലക്ഷ്യമിടുന്നത്. 1000 കോടിയിലധികം ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം വേള്‍ഡ് വൈഡായി 40000 തിയേറ്ററുകളിലാണ് റിലീസിനൊരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷനുകളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനോടകം ആരംഭിച്ചിരുന്നു. എന്നാല്‍ വാരണാസിയുടെ വിദേശരാജ്യങ്ങളിലുള്ള പ്രൊമോഷനില്‍ ഏറ്റവും കൂടുതല്‍ സഹായകരമാകുന്നത് പ്രിയങ്ക ചോപ്രയാണ്. ബേ വാച്ച്, ചേസിങ് ഹാപ്പിനെസ്, ജോണ്‍ സീനക്കൊപ്പമുള്ള ഹെഡ്‌സ് ഓഫ് സ്റ്റേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡില്‍ തന്റെ സ്ഥാനം നേടിയെടുത്ത പ്രിയങ്ക തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലൂടെയാണ് വാരണാസിയെ പ്രൊമോട്ട് ചെയ്യുന്നത്.

കാള്‍ അര്‍ബനും പ്രിയങ്കാ ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന ‘ദ ബ്ലഫ്’ ആണ് താരത്തിന്റെ ഹോളിവുഡില്‍ പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. ചിത്രവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലെ പ്രസിദ്ധ ഷോകളായ ‘ദ റ്റുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാലണ്‍’, ‘റ്റുഡേ’, ‘ജയ് ഷെട്ടി പോഡ്കാസ്റ്റ്’, ‘ദ വ്യൂ’ തുടങ്ങിയവക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റ വരാനിരിക്കുന്ന ചിത്രമായ വാരണാസിയെക്കുറിച്ച് ഏറെ പ്രതീക്ഷയോടെ സംസാരിക്കുന്നത്. രാജമൗലി എന്ന സംവിധായകന്‍ ചിത്രത്തിന് വേണ്ടിയെടുക്കുന്ന എഫേര്‍ട്ടും ഒരു വര്‍ഷത്തിലധികം നീണ്ടുനില്‍ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പ്രൊസസും ഏറെ കൗതുകത്തോടെയാണ് അവതാരകരും പ്രേക്ഷകരും ശ്രദ്ധിക്കുന്നത്.

പ്രിയങ്ക ചോപ്ര. Photo: TOI

സോഷ്യല്‍ മീഡിയയിലും വലിയ സ്വീകാര്യതയാണ് വാരണാസിയെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ക്ക് ലഭിക്കുന്നത്. യു.എസ്.എയില്‍ മാത്രം 18000 സ്‌ക്രീനുകള്‍ ലക്ഷ്യമിടുന്ന വാരണാസിക്ക് പ്രൊമോഷന്‍ ടീം ശ്രമിച്ചാല്‍ കിട്ടുന്നതിനെക്കാള്‍ വലിയ പരസ്യമാണ് പ്രിയങ്ക നല്‍കുന്നതെന്നും ചിത്രത്തിന്റെ പ്രതിഫലത്തിന് പുറമെ ഒരു നൂറ് കോടി അധികം നല്‍കിയാലും നഷ്ടമാവില്ലെന്നും പ്രേക്ഷകരുടെ കമന്റുകള്‍ കാണാം.

Content Highlight: Priyanka chopra promotes Varanasi in international Interviews

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more