| Monday, 4th November 2019, 3:12 pm

ഇവിടെ എങ്ങനെ ജീവിക്കുമെന്നതിനെ പറ്റി ആലോചിക്കാന്‍ കൂടി വയ്യ ,ദല്‍ഹി വായു മലിനീകരണത്തില്‍ പ്രിയങ്ക ചോപ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ രൂക്ഷമായ വായു മലിനീകരണത്തില്‍ വലഞ്ഞ് ബോളിവുഡ് താരങ്ങളും. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഏറ്റവും ഒടുവിലായി വായു മലിനീകരണത്തില്‍ ആശങ്ക പങ്കുവെച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എയര്‍ പ്യൂരിഫയര്‍ ഘടിപ്പിച്ച മാസ്‌ക് ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചു കൊണ്ടാണ് താരം ആശങ്ക അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളിലാണ്. ഇവിടെ ചിത്രീകരണം ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നതിനെ പറ്റി എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. മാസ്‌കുകളും എയര്‍ പ്യൂരിഫയറും ഉള്ളതു കൊണ്ട് ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. വീടു പോലുമില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക. ‘ എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്.

ദല്‍ഹി വായു മലിനീകരണം ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം രൂക്ഷമായി തുടരുകയാണ്. തലസ്ഥാന നഗരിയിലെ വായുമലിനീകരണ തോത് എമര്‍ജന്‍സി പ്ലസ് ആയാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more